നമുക്ക് വേണ്ടത് അപ്പമാണ് തോക്കുകളല്ല: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: മരണത്തിന്റെ കാലത്തും ക്രൈസ്തവര്‍ ജീവന്റെ സന്ദേശവാഹകരാകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ശുന്യമായ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ ആചരിച്ച് സന്ദേശം നല്കുകയായിരുന്നു മാര്‍പാപ്പ. എത്രയോ മനോഹരമാണ് ക്രൈസ്തവരെന്ന നിലയില്‍ മറ്റുള്ളവരുടെ ഭാരം വഹിക്കുന്നത്.. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നത്. മരണകാലത്തും ജീവന്റെ സന്ദേശവാഹകരാകുക എന്നത്.

നമുക്ക് വേണ്ടത് അപ്പമാണ് തോക്കുകളല്ല. അബോര്‍ഷനും നിരപരാധികളെ കൊല്ലുന്നതും അവസാനിപ്പിക്കണം. സഹനങ്ങള്‍ നിരാശയ്ക്ക് കാരണമാകരുത്. പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ നിങ്ങള്‍ നിങ്ങളുടെ ഹൃദയത്തില്‍ പ്രത്യാശയെ കുഴിച്ചുമൂടിയിട്ടുണ്ടെങ്കില്‍ അതൊരിക്കലും ചെയ്യരുത്. ദൈവം വലിയവനാണ്. ഇരുട്ടോ മരണമോ ജീവിതത്തിന്റെ അവസാനവാക്കല്ല. ധൈര്യമായിരിക്കുക. ദൈവം കൂടെയുള്ളവന് ഒന്നും നഷ്ടപ്പെടുകയില്ല. പാപ്പ പറഞ്ഞു.

കോവിഡ് 19 നെ തുടര്‍ന്ന് വിശ്വാസികള്‍ക്ക് തിരുക്കര്‍മ്മങ്ങളില്‍ പ്രാതിനിധ്യം നിഷേധിച്ചിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.