ആത്മാവച്ചന്റെയും കൊളേത്താമ്മയുടെയും നാമകരണ നടപടികള്‍ക്ക് തുടക്കമായി

പാലാ: ഫാ. ബ്രൂണോ കണിയാരകത്തിന്റെയും സിസ്റ്റര്‍ മേരി കൊളേത്തയുടെയും നാമകരണ നടപടികള്‍ക്ക് തുടക്കമായി. ആത്മാവച്ചന്‍ എന്നും കൊളേത്താമ്മ എന്നുമാണ് ഇരുവരും അറിയപ്പെട്ടിരുന്നത്. പാലാ രൂപതാംഗങ്ങളാണ് ഇരുവരും.

വാഴ്ത്തപ്പെട്ട കുഞ്ഞച്ചനോടൊപ്പം പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വ്യക്തിയാണ് സിഎംഐ സഭാംഗമായ ഫാ. ബ്രൂണോ. അധ്യാപിക ത്തിക്ക് ശേഷം ക്ലാര സഭയില്‍ ചേര്‍ന്ന വ്യക്തിയാണ് സിസ്റ്റര്‍ മേരി കൊളേത്ത. മണിയം കുന്ന് സെന്റ് ജോസഫ് പള്ളിയിലാണ് കൊളേത്താമ്മയെ കബറടക്കിയിരിക്കുന്നത്. ഫാ. ബ്രൂണോയുടെ ശവകുടീരം കുര്യനാട് ആശ്രമത്തിലാണ്.

ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് വത്തിക്കാനില്‍ നിന്ന് നാമകരണനടപടികള്‍ക്ക് അനുവാദം ലഭിച്ച വിവരം ഔദ്യോഗികമായി അറിയിച്ചത്. നാമകരണനടപടികളുടെ ഭാഗമായി പ്രാരംഭ പഠനത്തിനായി പ്രത്യേക കമ്മീഷനുകളെ നിയമിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.