ബെയ്‌റൂട്ട്: സ്‌ഫോടനത്തിലും തകരാത്ത പരിശുദ്ധ മറിയത്തിന്റെ രൂപം അത്ഭുതമാകുന്നു!

ബെയ്‌റൂട്ട്: കഴിഞ്ഞ ആഴ്ച ബെയ്‌റൂട്ടില്‍ നടന്ന ഉഗ്രസ്‌ഫോടനം ലോകത്തെ മുഴുവന്‍ ഞെട്ടിച്ചുകളഞ്ഞിരുന്നു. 200 പേരുടെ മരണത്തിനും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്ക്കാനും കാരണമായ സ്‌ഫോടനത്തില്‍ നഗരം പൂര്‍ണ്ണമായിട്ടെന്നോണം തകര്‍ന്നിരുന്നു. മൂന്നു ലക്ഷത്തോളം ആളുകള്‍ ഭവനരഹിതരുമായി.

ഇങ്ങനെ നാശനഷ്ടങ്ങളുടെ കഥകള്‍ മാത്രം പറയാനുള്ള നഗരത്തില്‍ നിന്ന് ഇതാ ഒരു അത്ഭുത സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഉഗ്രസ്‌ഫോടനത്തെ അതിജീവിച്ചുനില്കകുന്ന മാതാവിന്റെ രൂപത്തെക്കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോള്‍ വ്യാപകമാകുന്നത്.

സ്‌ഫോടനം തകര്‍ത്ത നഗരത്തില്‍ ഒരു പോറലു പോലുമേല്‍ക്കാതെ നിലയുറപ്പിച്ചിരിക്കുകയാണ് മരിയരൂപം. നഗരത്തിലെ ഗ്രോട്ടോയിലാണ് മാതാവിന്റെ ഈ രൂപം പരിക്കുകളേല്ക്കാതെ നിലയുറപ്പിച്ചിരിക്കുന്നത്.

ദൈവം ലെബനോനെ കൈവിട്ടിട്ടില്ല എന്നതിന്റെ സൂചനയായിട്ടാണ് ഈ സംഭവത്തെ വിലയിരുത്തുന്നത്.

അമ്മേ മാതാവേ എല്ലാവിധ അപകടങ്ങളില്‍ നിന്നും ഞങ്ങളെ രക്ഷിക്കണമേ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.