വിശ്വാസം പങ്കുവയ്ക്കപ്പെടേണ്ട പ്രണയകഥ: മാര്‍പാപ്പ

വിശ്വാസം പങ്കുവയ്ക്കപ്പെടേണ്ട പ്രണയകഥയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.ട്വിറ്ററില്‍ പാപ്പ പങ്കുവച്ചതാണ് ഈ വാക്കുകള്‍.
സന്തോഷത്തോടു കൂടി അല്ലാതെ യേശുവിനെക്കുറിച്ച് നമുക്ക് സംസാരിക്കാനാവില്ല, കാരണം, വിശ്വാസം പങ്കുവയ്‌ക്കേണ്ട അത്ഭുതകരമായ ഒരു പ്രേമകഥയാണ്. യേശുവിന് സാക്ഷ്യം വഹിക്കുകയും അവന്റെ നാമത്തില്‍ മറ്റുള്ളവര്‍ക്കായി എന്തെങ്കിലും ചെയ്യുക എന്നതിന്റെയും അര്‍ത്ഥം വാക്കുകള്‍ കൊണ്ട് മാത്രം പ്രകടിപ്പിക്കാനാവാത്ത ഈ മനോഹര ദാനത്തിന് സാക്ഷ്യം നല്‍കുക എന്നതാണ്.’ പാപ്പ കുറിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.