ബെനഡിക്ട് പതിനാറാമന്‍ പാപ്പയ്ക്ക് സ്വരം നഷ്ടമായോ? പേഴ്‌സനല്‍ സെക്രട്ടറി തുറന്നു പറയുന്നു

വത്തിക്കാന്‍ സിറ്റി: പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയ്ക്ക് ശബ്ദം നഷ്ടപ്പെട്ടതായി ചില മാധ്യമങ്ങള്‍ അടുത്തയിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകള്‍ അവാസ്തവമാണെന്ന് അദ്ദേഹത്തിന്റെ പേഴ്‌സനല്‍ സെക്രട്ടറി ആര്‍ച്ച് ബിഷപ് ജോര്‍ജ് വ്യക്തമാക്കി.

ഓസ്ട്രിയന്‍ കാത്തലിക് ന്യൂസ് ഏജന്‍സിയായ കാത്ത് പ്രസ് ആണ് ബെനഡിക്ട് പതിനാറാമന് സ്വരം നഷ്ടമായി എന്ന വിവരം റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലിയിലെ മാധ്യമങ്ങളും സോഷ്യല്‍ മീഡിയായും ഇക്കാര്യം വ്യാപകമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് ആര്‍ച്ച് ബിഷപ് വ്യക്തമാക്കി.

നവംബര്‍ 28 ന് പുതിയ കര്‍ദിനാള്‍മാരെ പോപ്പ് എമിരത്തൂസ് ബെനഡിക്ട് കാണുകയും മൈക്രോഫോണിലൂടെ അവരുമായി സംസാരിക്കുകയും ചെയ്തിരുന്നു. 93 കാരനായ പാപ്പയുടെ സഹോദരന്‍ മോണ്‍. ജോര്‍ജ് റാറ്റ്‌സിംങര്‍ ജൂലൈ ഒന്നിന് 96 ാം വയസിലാണ് മരണമടഞ്ഞത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.