ബെനഡിക്ട് പതിനാറാമന്‍ പാപ്പ വീണ്ടും ചരിത്രം തിരുത്തി, ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ പാപ്പ

വത്തിക്കാന്‍ സിറ്റി: ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വീണ്ടും ചരിത്രം തിരുത്തി. ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ പാപ്പ എന്ന ബഹുമതിയാണ് ബെനഡിക്ട് സ്വന്തമാക്കിയിരിക്കുന്നത്.

നിലവില്‍ പോപ്പ് ലിയോ പതിമൂന്നാനാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പാപ്പ എന്ന ബഹുമതിക്ക് അര്‍ഹന്‍. 1878 മുതല്‍ 1903 വരെ പത്രോസിന്റെ സിംഹാസനം അലങ്കരിച്ച ലിയോ പതിമൂന്നാമന്‍ മരിക്കുമ്പോള്‍ 93 വയസും നാലു മാസവും 18 ദിവസവും ആയിരുന്നു. 1903 ജൂലൈ 20 ന് ആയിരുന്നു ലിയോ പതിമൂന്നാമന്റെ അന്ത്യം. 68 ാം വയസിലാണ് പാപ്പ സ്ഥാനം ഏറ്റെടുക്കുന്നത്.

ബെനഡിക്ട് പതിനാറാമന്‍ പാപ്പ 1927 ഏപ്രില്‍ 16 നാണ് ജനിച്ചത്. 78 ാംവയസിലാണ് പത്രോസിന്റെ സിംഹാസനത്തിലെത്തിയത്. 85 ാം വയസില്‍ 2013 ഫെബ്രുവരി 28 ന് അദ്ദേഹം മാര്‍പാപ്പ സ്ഥാനത്ത് നിന്ന് രാജിവച്ചു.

ആധുനികകാലത്ത് ആദ്യമായിട്ടായിരുന്നു ഒരു മാര്‍പാപ്പയുടെ സ്ഥാനത്യാഗം. അങ്ങനെയൊരു ചരിത്രം രചിച്ചതിന് പിന്നാലെയാണ് പുതിയ ബഹുമതിയായ ഏറ്റവും പ്രായം കൂടിയ പാപ്പ എന്ന ബഹുമതികൂടി അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.