സാത്താനെ ഓടിക്കാന്‍ ബെനഡിക്ടന്‍ മെഡലിലെ ഈ വാക്കുകള്‍ ഉറക്കെ പറഞ്ഞാല്‍ മതി

ബെനഡിക്ടന്‍ മെഡല്‍ നമുക്കേറെ പരിചയമുണ്ട്. സാത്താനെ പ്രതിരോധിക്കാനുളള ശക്തമായ മാര്‍ഗ്ഗത്തിന്റെ ഭാഗമായിട്ടാണ് ഈ മെഡല്‍ ധരിക്കുന്നത്. സാത്താനികമായ ആക്രമണത്തില്‍ നിന്നും സാത്താന്റെ പ്രലോഭനങ്ങളില്‍ നിന്നും നേരിടാന്‍ ഈ മെഡല്‍ ധരിച്ചാല്‍ മതിയാകും. ഈ മെഡലില്‍ എഴുതിയിരിക്കുന്ന നാലു ചുരുക്കെഴുത്തുകള്‍ ഏറെ ഫലപ്രദമാണ്.
V R S,
N.S.M. V,
S.M.Q. L
I. V.B

എന്നിങ്ങനെയാണ് ഇതിലെഴുതിയിരിക്കുന്നത്.

ഈ വാക്കുകളുടെ മലയാള അര്‍ത്ഥം ഇങ്ങനെയാണ്.

സാത്താനേ ഓടിപ്പോകുക,

നീ നിന്റെ മായം കൊണ്ട് എന്നെ പ്രലോഭിപ്പിക്കരുത്.

തിന്മയല്ലാതെ മറ്റെന്താണ് നീ നല്കുന്നത്,

ഈ വിഷം നീ തന്നെ കുടിച്ചുകൊള്ളുക

അതുകൊണ്ട് സാത്താന്റെ ആക്രമണം നേരിടേണ്ടിവരുമ്പോള്‍ ബെനഡിക്ടന്‍ മെഡല്‍ ധരിച്ചുകൊണ്ട് ഈ മുദ്രാവാക്യങ്ങള്‍ നാം ഉറക്കെ വിളിച്ചുപറയുക. സാത്താന്‍ ഓടിപ്പൊയ്‌ക്കൊള്ളും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.