ബെനഡിക്ടന്‍ കന്യാസ്ത്രീകളുടെ ജീവിതം അപകടത്തില്‍, നിരന്തരം തേടിയെത്തുന്ന വെടിയുണ്ടകള്‍

മിസ്സൗറി: മിസ്സൗറിയിലെ ബെനഡിക്ടന്‍ കന്യാസ്ത്രീകളുടെ ജീവിതം അപകടത്തിലാണോ? അങ്ങനെയൊരു സംശയം സന്യാസിനികള്‍ പങ്കുവയ്ക്കുന്നുണ്ട്. നിരന്തരമായി തങ്ങളുടെ പ്രദേശത്തുനിന്നുള്ള വെടിയൊച്ചകളും ഒന്നിലധികംതവണ കന്യാസ്ത്രീമാരുടെ തലയ്ക്കു മുകളിലൂടെ പോയ വെടിയുണ്ടകളും തങ്ങളുടെ ജീവന്‍ സുരക്ഷിതമല്ല എന്നുതന്നെയാണ് വ്യക്തമാക്കുന്നത് എന്നാണ് ഇവര്‍ പറയുന്നത്.

ഈ നോമ്പുകാലത്ത് തങ്ങളുടെ മഠത്തിന്റെ പരിസരത്തുനിന്ന് മൂന്നുതവണ വെടിയൊച്ചകള്‍ മുഴങ്ങിയതായി അവര്‍ പറയുന്നു. കുറ്റകൃത്യങ്ങള്‍ നടക്കുന്ന ഒരു സ്ഥലമല്ല റൂറല്‍ മിസൗറി പ്രദേശങ്ങള്‍ എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടുതന്നെ അസ്വഭാവികമായി മുഴങ്ങുന്ന വെടിയൊച്ചകള്‍ തങ്ങളെ ഭീതിപ്പെടുത്താന്‍ വേണ്ടിയുള്ളതാണോയെന്ന ആശങ്കയിലാണ് അവര്‍. തങ്ങളുടെ ജീവനും സ്വത്തും എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെട്ടേക്കാം എന്ന ഭീതിയിലാണ് ഇവര്‍.

സംഭവത്തെക്കുറിച്ച് മനസ്സിലാക്കിയ ലോക്കല്‍ പോലീസും മറ്റ് അധികാരികളും മഠത്തിനും അംഗങ്ങള്‍ക്കും സുരക്ഷ നല്കാമെന്ന കാര്യത്തില്‍ വാക്കു നല്കിയിട്ടുണ്ട്. അതോടൊപ്പം ഇതേക്കുറിച്ച് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി 17 നും മാര്‍ച്ച് 24 രാത്രി 11 മണിക്കും മഠത്തിന്റെ ഭാഗങ്ങളില്‍ നിന്ന് വെടിയൊച്ചകള്‍ മുഴങ്ങിയിരുന്നു. തങ്ങളുടെ ആശ്രമത്തിന് ചുറ്റിനുമായി തീരെ നല്ലതല്ലാത്ത കാര്യങ്ങള്‍ നടക്കുന്നുവെന്ന ആശങ്കയാല്‍ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

സുരക്ഷാസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ധനശേഖരണം ഇവര്‍ ആരംഭിച്ചിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.