ഭോപ്പാല്‍ അതിരൂപതയ്ക്ക് പുതിയ ഇടയന്‍

ഭോപ്പാല്‍: ഭോപ്പാല്‍ അതിരൂപതയുടെ പുതിയ ഇടയനായി ബിഷപ് ആരോഗ്യ സെബാസ്റ്റിയന്‍ ദുരൈരാജിനെ പ്രഖ്യാപിച്ചു. ആര്‍ച്ച് ബിഷപ് ലിയോ കോര്‍ണേലിയോ 75 വയസ് ആയതിനെതുടര്‍ന്ന് വിരമിച്ച ഒഴിവിലേക്കാണ് പുതിയ നിയമനം.

തമിഴ്‌നാട്ടിലെ മധുരൈ അതിരൂപതാംഗമാണ് ബിഷപ് ദുരൈരാജ്. 64 കാരനായ ഇദ്ദേഹം 36 വര്‍ഷമായി വൈദികനും 12 വര്‍ഷമായി ബിഷപ്പായും സേവനം ചെയ്യുന്നു. ഡിവൈന്‍ വേര്‍ഡ് സന്യാസസമൂഹാംഗമാണ്. വിരമിച്ച ആര്‍ച്ച് ബിഷപ് കോര്‍ണേലിയോയും ഡിവൈന്‍ വേര്‍ഡ് സന്യാസസമൂഹാംഗമാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.