അവകാശം ചോദിച്ചു വചനം പറഞ്ഞു പ്രാര്‍ത്ഥിക്കൂ, അത്ഭുതം കാണാം

യജമാനനന്റെ മുമ്പില്‍ ദാസന്‍ നില്ക്കുന്നതുപോലെയാണ് നാം പലപ്പോഴും പ്രാര്‍ത്ഥനയിലൂടെ ദൈവത്തോട് അപേക്ഷകള്‍ സമര്‍പ്പിക്കുന്നത്. ശരിയാണ് നമ്മുടെ മേലധികാരികള്‍ എല്ലായ്‌പ്പോഴും നമ്മുടെ അപേക്ഷകള്‍ സ്വീകരിക്കണമെന്നോ അവയ്ക്ക് മറുപടി നല്കണമെന്നോ നല്കുന്ന മറുപടികള്‍ നമുക്ക് അനുകുലമായിരിക്കണമെന്നോ നിര്‍ബന്ധമില്ല. എന്നാല്‍ നമ്മുടെ ദൈവം അങ്ങനെയല്ല. അവിടുന്ന് നാം ചോദിക്കുന്ന കാര്യങ്ങള്‍ നമുക്ക് നിവര്‍ത്തി്ച്ചുതരും. കാരണം നാം അവിടുത്തെ പുത്രനാണ്.

സങ്കീര്‍ത്തനം 2: 7 അക്കാര്യം വ്യക്തമാക്കിത്തരുന്നുണ്ട്.

നീ എന്റെ പുത്രനാണ്. ഇന്ന് ഞാന്‍ നിനക്ക് ജന്മം നല്കി. എന്നോടു ചോദിച്ചുകൊള്ളുക. ഞാന്‍ നിനക്ക് ജനതകളെ അവകാശമായിത്തരും എന്നാണ് ഈ തിരുവചനം നമ്മോട് പറയുന്നത്.

അതുപോലെ റോമാ: 8 : 17 ൽ പറയുന്നു
നാം മക്കളെങ്കിൽ അവകാശികളുമാണ്.


ഈ വചനങ്ങളുടെ യോഗ്യതയാല്‍ നമുക്ക് നമ്മുടെ നിയോഗങ്ങളും ആവശ്യങ്ങളും ദൈവപിതാവിന് സമര്‍പ്പിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.