സ്ത്രീകള്‍ രക്ഷിക്കപ്പെടണോ..തിരുവചനം സ്ത്രീകളോട് മാത്രമായി പറയുന്ന കാര്യം കേള്‍ക്കൂ…

സ്ത്രീപുരുഷ സമത്വത്തിന്റെയും സ്ത്രീവാദത്തിന്റെയും കാലമാണ് ഇത്. സ്ത്രീകളുടെ ചില സ്വഭാവപ്രത്യേകള്‍ക്കെതിരെ സംസാരിക്കുന്നതുപോലും സ്ത്രീവിരുദ്ധതയായി പരക്കെ മാറ്റപ്പെടുന്ന കാലം. സ്ത്രീയുടെ നാവിന്‍തുമ്പില്‍ നിന്ന് വീഴുന്നതിന് അനുസരിച്ച് പുരുഷന്‍ ക്രൂശിക്കപ്പെടുകയും വിചാരണ ചെയ്യപ്പെടുകയും ചെയ്യുന്ന കാലം. ഇങ്ങനെയൊരു സാഹചര്യത്തില്‍ ബൈബിള്‍ സത്രീകളെക്കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ രേഖപ്പെടത്തിയാല്‍ അതുപോലും തെറ്റിദ്ധരിക്കപ്പെടുകയും അപഹസിക്കപ്പെടുകയും ചെയ്‌തേക്കാം. പക്ഷേ ബൈബിള്‍ പരിശുദ്ധാത്മാനിവേശിതമായതിനാലും ദൈവവചനമായതിനാലും അക്കാര്യങ്ങളെ അവഗണിക്കാനാവില്ല. അതുകൊണ്ട് വിയോജിപ്പുകള്‍ മാറ്റിവച്ച് വിശുദധ ഗ്രന്ഥം പറയുന്ന വാക്കുകള്‍ കേള്‍ക്കാം. കുടുംബജീവിതവും സമൂഹജീവിതവും ദൈവേഷ്ടപ്രകാരം നയിക്കാനും സമാധാനത്തിലും എളിമപ്പെട്ടും ജീവിക്കാനും ആഗ്രഹിക്കുന്ന സ്ത്രീകള്‍ മാത്രം ഇത് വായിക്കട്ടെ

സ്ത്രീ നിശബ്ദമായും വിധേയത്വത്തോടുകൂടെയും പഠിക്കട്ടെ. പഠിപ്പിക്കാനോ പുരുഷന്മാരുടെ മേല്‍ അധികാരം നടത്താനോ സത്രീയെ ഞാന്‍ അനുവദിക്കുന്നില്ല. അവള്‍ മൗനം പാലിക്കേണ്ടതാണ്. എന്തെന്നാല്‍ ആദ്യം സൃഷ്ടിക്കപ്പെട്ടത് ആദമാണ്. പിന്നീട് ഹവ്വയും. ആദം വഞ്ചിക്കപ്പെട്ടില്ല.എന്നാല്‍ സ്ത്രീ വഞ്ചിക്കപ്പെടുകയും നിയമം ലംഘിക്കുകയും ചെയ്തു. എങ്കിലും സ്്ത്രീ വിനയത്തോടെ വിശുദ്ധിയിലും ഉറച്ചുനില്ക്കുന്നെങ്കില്‍ മാതൃത്വത്തിലൂടെ അവള്‍ രക്ഷിക്കപ്പെടും: ( 1 തിമോത്തേയോസ് 2;11-15)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.