ബൈബിളിനെ ആസ്പദമാക്കിയുള്ള ലോകത്തിലെ ആദ്യ ത്രീഡി സിനിമ


തിരുവനന്തപുരം: ബൈബിളിനെ ആസ്പദമാക്കിയുള്ള ലോകത്തിലെ ആദ്യത്തെ ത്രീഡി സിനിമ ഒരുങ്ങുന്നു. ജീസസ് ആന്‍ഡ് മദര്‍ മേരി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മലയാളിയായ തോമസ് ബെഞ്ചമിന്‍ ആണ്.

ജറുസലേം, ഇസ്രായേല്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ ചിത്രീകരിക്കുന്ന സിനിമ 2021 ഈസ്റ്ററില്‍ തീയറ്ററുകളിലെത്തും. ഏഴു വര്‍ഷത്തെ പഠനത്തിനും ചര്‍ച്ചകള്‍ക്കും ശേഷം പൂര്‍ത്തിയായ ചിത്രത്തിന്റെ പിന്നണിയില്‍ വിദേശികളും സ്വദേശികളുമായ സിനിമാരംഗത്തെ നിരവധി പ്രഗത്ഭര്‍ അണിനിരക്കുന്നു.

100 കോടി രൂപയാണ് മുതല്‍മുടക്ക്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്നലെ മസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.