പ്രതിവാര ബൈബിള്‍ പഠന പരമ്പരയുമായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത

പ്രസ്റ്റണ്‍: പ്രമുഖ ബൈബിള്‍ പണ്ഡിതനായ റവ ഡോ ടോം ഓലിക്കരോട്ട് നയിക്കുന്നപ്രതിവാര ബൈബിള്‍ പഠനപരമ്പര- Devar Yahweh- സീറോ മലബാര്‍ ഓഫ് എപ്പാര്‍ക്കി ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ ആരംഭിച്ചു. രൂപതയുടെ യൂട്യൂബ് ചാനല്‍ വഴി എല്ലാ ബുധനാഴ്ചയുമാണ് പ്രോഗ്രാം സംപ്രേഷണം ചെയ്യുന്നത്. നൂറോളം എപ്പിസോഡുകളിലായിട്ടാണ് പ്രോഗ്രാം.

ബൈബിളിന്റെ ചരിത്രം മുതല്‍ പൂര്‍വ്വപുസ്തകങ്ങള്‍ വരെ ബൈബിളിനെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുകയും സംശയനിവാരണം നടത്താന്‍ സഹായിക്കുകയും ചെയ്യുന്നവര്‍ക്കെല്ലാം ഏറെ ഉപകാരപ്രദമായിരിക്കുംഈ പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്. മീഡിയ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ അവതരിപ്പിക്കപ്പെടുന്ന പ്രോഗ്രാമില്‍ ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ചാണ് ക്ലാസുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ബൈബിളിനെ കൂടുതല്‍ അടുത്തറിയാനും ദൈവികരഹസ്യങ്ങള്‍ ഗ്രഹിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് ഈ പ്രോഗ്രാം ഏറെ അനുഗ്രഹപ്രദമായിരിക്കും.

തലശ്ശേരി അതിരൂപതാംഗമാണ് റവ. ഡോ ടോം ഓലിക്കരോട്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.