2033 ഓടെ ലോകത്തിലെ എല്ലാ ഭാഷകളിലും ബൈബിള്‍ എത്തിച്ചേരും

ബൈബിള്‍ സ്വന്തമായിട്ടുള്ള നമുക്ക് ഒരിക്കലും ബൈബിളിന്റെ വില അറിയില്ല. ഒരൂ വീട്ടില്‍തന്നെ രണ്ടോ മൂന്നോ ബൈബിളുകള്‍ ഉണ്ടാവാം. പക്ഷേ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഇതല്ല അവസ്ഥ. ലോകരാജ്യങ്ങള്‍ വേണ്ട നമ്മുടെ ഇന്ത്യയില്‍ പോലും എത്രയോ പ്രദേശങ്ങളില്‍ തദ്ദേശീയമായ ഭാഷകളില്‍ ബൈബിള്‍ എത്തിയിട്ടില്ല. ഇത്തരത്തിലുള്ള ബൈബിള്‍ ക്ഷാമത്തിന് പരിഹാരം കണ്ടെത്തുകയാണ് ഇറാഡിക്കേറ്റ് ബൈബിള്‍ പോവര്‍ട്ടി എന്ന പ്രോഗ്രാമിലൂടെ.

ലോകത്തിലെ പ്രമുഖ ബൈബിള്‍ വിവര്‍ത്തന ഏജന്‍സികള്‍ കൈ കോര്‍ക്കുന്നതിലൂടെ 2033 ആകുമ്പോഴേയ്ക്കും ലോകത്തിലെ എല്ലാ ഭാഷകളിലും ബൈബിള്‍ എത്തിക്കാന്‍ കഴിയുമത്രെ. ഇത്തരത്തിലുള്ള തീവ്രയജ്ഞപ്രോഗ്രാമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഐ വാണ്ട് റ്റു നോ എന്നാണ് ഈ പ്രചരണത്തിന് പേരിട്ടിരിക്കുന്നത്, അടുത്ത പന്ത്രണ്ട് വര്‍ഷത്തിനുള്ളില്‍ തിരുവചനത്തിന്റെ ഒരു ഭാഗമെങ്കിലും എല്ലാ ഭാഷകളിലും ലഭ്യമാക്കണം എന്ന ലക്ഷ്യത്തോടെയാണ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. ലോകത്തില്‍ ആറായിരത്തോളം പ്രമുഖ സംസാരഭാഷകളുണ്ട്. ഇതില്‍ 3800 ല്‍ അധികം ഭാഷകളിലും ബൈബിള്‍ വിവര്‍ത്തനം കടന്നുചെന്നിട്ടില്ല.

2033 ന് സഭയുടെ ചരിത്രത്തില്‍ പ്രമുഖ സ്ഥാനമാണ് ഉള്ളതെന്ന് ബൈബിള്‍വിവര്‍ത്തനവുമായി ബന്ധപ്പെട്ടവര്‍ വിശ്വസിക്കുന്നു. 33 വര്‍ഷമാണ് ക്രിസ്തു ജീവിച്ചത് എങ്കില്‍ പെന്തക്കോസ്ത സംഭവിച്ചത് ക്രിസ്തുവിന്റെ 33 ാംവര്‍ഷത്തിലായിരുന്നു. രണ്ടായിരം വര്‍ഷമായി ക്രിസ്തു ജനിച്ചിട്ട്. അങ്ങനെയെങ്കില്‍ 2033ന് സഭയുടെ ചരിത്രത്തില്‍ സവിശേഷമായ സ്ഥാനമുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.