ബൈഡന് വോട്ടു ചെയ്യാനാണ് തീരുമാനമെന്ന വാര്‍ത്ത അമേരിക്കന്‍ മെത്രാന്‍ സംഘത്തിന്റെ തലവന്‍ നിഷേധിച്ചു

കാലിഫോര്‍ണിയ: വരുന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ജോ ബൈഡന് വോട്ടുചെയ്യാനാണ് തന്റെ തീരുമാനമെന്ന് അറിയിച്ചുകൊണ്ടുള്ള വാര്‍ത്ത ആര്‍ച്ച് ബിഷപ് ജോസ് ഗോമസ് നിഷേധിച്ചു. ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് ഇപ്രകാരം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ താന്‍ ഇത്തരം കാര്യങ്ങള്‍ ആരോടും വെളിപെടുത്തിയിട്ടി്‌ല്ലെന്ന് ആര്‍ച്ച് ബിഷപ് അറിയിച്ചു. വൈദികനായും ബിഷപ്പായും താന്‍ വര്‍ഷങ്ങളായി സേവനം ചെയ്യുന്നു. എന്നാല്‍ ഇതുവരെ സ്വകാര്യമായോ പൊതുവായോ ഏതെങ്കിലും രാഷ്ട്രീയ സ്ഥാനാര്‍ത്ഥിക്കാണ് താന്‍ വോട്ടുചെയ്യുന്നതെന്ന കാര്യം വെളിപെടുത്തിയിട്ടില്ല. താന്‍ പറയാത്ത കാര്യം പറഞ്ഞുവെന്ന മട്ടില്‍ പുറത്തുവിടുന്നത് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനും അവരെ വിഭജിക്കുവാനുമാണ്. ആര്‍ച്ച് ബിഷപ് വ്യക്തമാക്കി.

കാലിഫോര്‍ണിയ ആസ്പദമായുള്ള cleanthechurch.com എന്ന വെബ്‌സൈറ്റാണ് താന്‍ ബൈഡനാണ് വോട്ടു ചെയ്യുകയെന്നും ട്രംപിന്റെ രീതികള്‍ തനിക്ക് ഇഷ്ടമില്ലെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞതായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.