ബൈഡനെതിരെ രൂക്ഷവിമര്‍ശനവുമായി വാഷിംങ്ടണ്‍ ആര്‍ച്ച് ബിഷപ്

വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെതിരെ രൂക്ഷവിമര്‍ശനവുമായി വാഷിംങ്ടണ്‍ ആര്‍ച്ച് ബിഷപ് വില്‍ട്ടണ്‍ ഗ്രിഗറി. കത്തോലിക്കാസഭയുടെ പ്രബോധനങ്ങള്‍ക്കെതിരെയാണ് ബൈഡന്‍ സംസാരിക്കുന്നതെന്നാണ് അദ്ദേഹം ആരോപിച്ചത്. ഗര്‍ഭധാരണത്തിന്റെ നിമിഷം മുതല്‍ ഉദരത്തിലുളളത് മനുഷ്യജീവനാണെന്നാണ് സഭയുടെ പ്രബോധനം. എന്നാല്‍ ബൈഡന്‍ ഇതിനെതിരാണ്.

ഗര്‍ഭധാരണനിമിഷമാണ് ജീവന്‍ ആരംഭിക്കുന്നതെന്ന് താന്‍ വിശ്വസിക്കുന്നില്ല എന്നാണ് ബൈഡന്‍ അടുത്തയിടെ അഭിപ്രായപ്പെട്ടത്. അബോര്‍ഷന്‍ നിയമവിധേയമാക്കിയ സുപ്രീംകോടതിയുടെ റോ വെസ് വേഡിനെ പിന്തുണയ്ക്കുന്നതായും ബൈഡന്‍ വ്യക്തമാക്കിയിരുന്നു. ജീവന്റെ ഉത്ഭവത്തെക്കുറിച്ച് ഇതിനകം വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ബൈഡന്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും ശ്രദ്ധേയം. വൈസ് പ്രസിഡന്റ് കാന്‍ഡിഡേറ്റായിരുന്ന 2008 ലും വൈസ് പ്രസിഡന്റ് ഡിബേറ്റില്‍ പങ്കെടുത്തുകൊണ്ട് 2012 ലും ബൈഡന്‍ സംസാരിച്ചത് ജീവന്‍ ഗര്‍ഭധാരണ നിമിഷം മുതല്‍ ആരംഭിക്കുന്നുവെന്ന് താന്‍ വിശ്വസിക്കുന്നു എന്നായിരുന്നു.

സഭയുടെ പ്രബോധനങ്ങള്‍ക്ക് ഒരിക്കലും മാറ്റമില്ല. അബോര്‍ഷന്റെ അധാര്‍മ്മികതയെക്കുറിച്ചുള്ള നിലപാടില്‍ സഭ മാറ്റംവരുത്തുകയുമില്ല, ഓരോ ജീവനും അമൂല്യമാണെന്നാണ് സഭയുടെ വിശ്വാസം. ആര്‍ച്ച് ബിഷപ് വ്യക്തമാക്കി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.