“കൊറോണയില്‍ നിന്ന് എന്നെ രക്ഷിച്ചത് യേശുക്രിസ്തു” ബീഹാറിലെ ആദ്യ കോവിഡ്‌ മുക്ത തന്റെ വിശ്വാസം ഏറ്റുപറയുന്നു

പാറ്റ്‌ന: കൊറോണയില്‍ നിന്ന് എന്നെ രക്ഷിച്ചത് യേശുക്രിസ്തുവാണെന്ന് ഏറ്റുപറയുകയാണ് ബീഹാറിലെ ഈ ആദ്യ കോവിഡ് വിമുക്ത. അനിത വിനോദ് എന്ന നാല്പത്തിയഞ്ചുകാരിയാണ് ഇക്കാര്യം പറയുന്നത്.

മാര്‍ച്ച് 22ന് ആദ്യ റിസള്‍ട്ട് വന്നപ്പോള്‍ ഞാന്‍ ഭയന്നുപോയിരുന്നു. പക്ഷേ ദൈവത്തിലുള്ള വിശ്വാസം ഇളക്കാന്‍ അവയ്‌ക്കൊന്നും കഴിഞ്ഞില്ല. ആശുപത്രിയിലെ ഏകാന്തവാസത്തില്‍ എനിക്ക് ആശ്വാസം നല്കിയത് വിശുദ്ധഗ്രന്ഥ വായനയായിരുന്നു. എന്റെ ഏകാന്തതയും ഉത്കണ്ഠകളുമെല്ലാം കുറയ്ക്കാന്‍ അത് സഹായകമായി.

ജലദോഷവും പനിയുമായിട്ടായിരുന്നു തുടക്കം. എന്നാല്‍ മകന്റെ റിസള്‍ട്ട് നെഗറ്റീവായിരുന്നു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലായിരുന്നു ചികിത്സ.

മലയാളിയാണ് അനിത. ഭര്‍ത്താവ് തമിഴുനാട്ടുകാരനും. ഇരുവരും പ്രൊട്ടസ്റ്റന്റ് വിശ്വാസികളാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.