ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തന്‍

കോട്ടയം: ലൈംഗിക പീഡനക്കേസില്‍ കുറ്റാരോപിതനായ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ നിരപരാധിയെന്ന് കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതി.

ജഡ്ജി ജി ഗോപകുമാറാണ് വിധി പ്രസ്താവിച്ചത്. ബിഷപ്പിനെതിരെ ചുമത്തിയ മുഴുവന്‍ കേസുകളും നിലനില്ക്കില്ലെന്നും കോടതി വ്യക്തമാക്കി. വിധി കേട്ടതിന് ശേഷം ബിഷപ് കോടതിമുറിക്ക് പുറത്തിറങ്ങി പൊട്ടിക്കരഞ്ഞു. ദൈവത്തിന് സ്തുതിയെന്നും സത്യം ജയിച്ചുവെന്നും അദ്ദേഹം പ്രതികരിച്ചു.105 ദിവസത്തെ വിസ്താരത്തിന് ശേഷമാണ് കോടതി വിധി പറഞ്ഞത്.

വിധി കേള്‍ക്കുന്നതിനായി കോട്ടയത്തെ വിചാരണ കോടതിയില്‍ ബിഷപ് മുളയ്ക്കല്‍ രാവിലെ തന്നെ എത്തിയിരുന്നു. പിന്‍വാതില്‍ വഴിയാണ് ബിഷപ് കോടതിയില്‍ പ്രവേശിച്ചത്. വന്‍ സുരക്ഷാ സന്നാഹങ്ങളാണ് പോലീസ് ഏര്‍പ്പെടുത്തിയിരുന്നത്.

എന്നാല്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.