ബിഷപ് ജോര്‍ജ് പള്ളിപ്പറമ്പില്‍ ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ പ്രസിഡന്റ്

മിയാവോ: ഏഷ്യന്‍ സുവിശേഷവല്ക്കരണത്തിന്റെ തലവനായി മലയാളിയും മിയാവോ രൂപതാധ്യക്ഷനുമായ ബിഷപ് ജോര്‍ജ് പള്ളിപ്പറമ്പില്‍ നിയമിതനായി. മൂന്നുവര്‍ഷത്തേക്കാണ് കാലാവധി. 2020 ജനുവരി ഒന്നിന് ചുമതലയേല്ക്കും.

യൂത്ത് കമ്മീഷന്‍ ആന്റ് ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നോര്‍ത്ത് ഈസ്റ്റ് റീജിയനല്‍ ബിഷപ്‌സ് കൗണ്‍സില്‍ ചെയര്‍മാന്‍കൂടിയാണ് ഇദ്ദേഹം. ബിഷപ് പള്ളിപ്പറമ്പിലിന്റെ നിയമനം ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും ഇതേറെ സന്തോഷം നല്കുന്നുവെന്നും ആര്‍ച്ച് ബിഷപ് എമിരത്തൂസ് ബിഷപ് തോമസ് മേനാംപറമ്പില്‍ പറഞ്ഞു.

1954 ല്‍ ജനിച്ച ബിഷപ് പള്ളിപ്പറമ്പില്‍ എസ്ഡിബി സഭാംഗമാണ്. വത്തിക്കാന്‍ സുവിശേഷവത്ക്കരണ തിരുസംഘത്തിന്റെ അധ്യക്ഷനായി അടുത്തയിടെ നിയമിതനായത് ഫിലിപ്പൈന്‍സിലെ കര്‍ദിനാള്‍ ട്ാഗ്ലെയായിരുന്നു. ബിഷപ് പള്ളിപ്പറമ്പിലിന്റെ നിയമനത്തോടെ ഏഷ്യയിലെ സഭയ്ക്ക് പ്രതീക്ഷകള്‍ വര്‍ദ്ധിക്കുകയാണ് എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.