ബിഷപ് മാര്‍ ജോണ്‍ വടക്കേല്‍ വീണ്ടും ഇടവക സേവനത്തിന്

ബിജ്‌നോര്‍: ബിജ്‌നോര്‍ രൂപതയുടെ മെത്രാന്‍ സ്ഥാനത്ത് നിന്ന് വിരമിച്ച മാര്‍ ജോണ്‍ വടക്കേല്‍ സിഎംഐ ഇനിമുതല്‍ ഇടവകവികാരിയായി മാറും. 76 ാം വയസില്‍ കഴി്ഞ്ഞ വര്‍ഷമാണ് മാര്‍ ജോണ്‍ വടക്കേല്‍ മെത്രാന്‍സ്ഥാനത്ത് നിന്ന് വിരമിച്ചത്. പത്തുവര്‍ഷമാണ് ഇദ്ദേഹം ബിജ്‌നോര്‍ രൂപത ഭരിച്ചത്.

സാധാരണയായി മെത്രാന്മാര്‍ വിരമിച്ചുകഴിയുമ്പോള്‍ വിശ്രമജീവിതം നയിക്കുകയാണ് പതിവ്. ഇതില്‍ നിന്ന് വ്യത്യസ്തമായാണ് മാര്‍ ജോണ്‍ വടക്കേല്‍ ഇടവകഭരണത്തിന് ഇറങ്ങിത്തിരിക്കുന്നത്.

സഭ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ വിശ്വാസികള്‍ക്ക് പ്രചോദനവും ക്രിസ്തുവിന്റെ ധീരസാക്ഷിയാകാനുമായാണ് ഇടവകഭരണത്തിലേക്ക് തിരിച്ചുവരുന്നതെന്ന് മാര്‍ ജോണ്‍ വടക്കേല്‍ അറിയിച്ചു. ഈ പുതിയ മാതൃകയ്ക്ക് അഭിനന്ദനങ്ങള്‍. ബിഷപ് മാര്‍ ജോണ്‍ വടക്കേലിന് മരിയന്‍പത്രത്തിന്റെ പ്രാര്‍ത്ഥനകള്‍..മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
1 Comment
  1. Toby says

    This is not new

Leave A Reply

Your email address will not be published.