അല്മായ പ്രസ്ഥാനങ്ങള്‍ ജനക്ഷേമത്തിനായി നിലകൊള്ളണം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

കൊച്ചി: ദൈവജനത്തിന്റെ ക്ഷേമത്തിനും കൂട്ടായ്മയ്ക്കും വേണ്ടി സഭയിലെ അല്മായ പ്രസ്ഥാനങ്ങള്‍ നിലകൊള്ളണമെന്ന് സീറോ മലബാര്‍ സഭയുടെ കുടുംബത്തിനും അല്മായര്‍ക്കും ജീവനും വേണ്ടിയുളള സിനഡല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കമ്മീഷന്റെ ഓണ്‍ലൈന്‍ നേതൃയോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

1971 മുതല്‍ ഇന്ത്യയില്‍ നിലവിലുള്ള മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ടിന്റെ അമ്പതാം വാര്‍ഷികമായ ഓഗസ്റ്റ് 10 ഇന്ത്യന്‍ ചരിത്രത്തിലെ കറുത്തദിനമായി ആചരിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. വയോധികര്‍ക്കായി മാര്‍പാപ്പ പ്രഖ്യാപിച്ച ആഗോള ദിനാചരണം ജൂലൈ 25 ന് സീറോ മലബാര്‍ സഭയില്‍ ആഘോഷിക്കും. അല്മായ ഫോറങ്ങളുടെ പുതിയ പ്രവര്‍ത്തന രേഖ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി അവതരിപ്പിച്ചു.

പുതിയ ഫോറങ്ങള്‍ തുടങ്ങാനുളള നിര്‍ദ്ദേശങ്ങള്‍ യോഗം അംഗീകരിച്ചു. കമ്മീഷന്‍ മെംബര്‍മാരായ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, ബിഷപ് മാര്‍ ജോസ് പുളിക്കല്‍, ഫാ. ആന്റണി മൂലയില്‍, സാബു ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.