കേരള സഭയില്‍ പ്രേഷിത രൂപാന്തരീകരണം സംഭവിക്കണം: ബിഷപ് ജോസഫ് മാര്‍ തോമസ്

കൊച്ചി: കേരളസഭയില്‍ പ്രേഷിതരൂപാന്തരീകരണം സംഭവിക്കണമെമന്ന് കെസിബിസി സെക്രട്ടറി ജനറല്‍ ബിഷപ് ജോസഫ് മാര്‍ തോമസ്.

ദരിദ്രരോടും മാറ്റിനിര്‍ത്തപ്പെട്ടവരോടും പക്ഷം ചേര്‍ന്നു ക്രിസ്തുവിന്റെ സഭ ലോകത്തില്‍ സാക്ഷ്യം നല്കണം. സ്വഭാവത്താലേ പ്രേഷിതയായ സഭയുടെ പ്രേഷിതസ്വഭാവത്തിന് മങ്ങലേല്ക്കാന്‍ അനുവദിക്കരുത്.സഭാംഗങ്ങള്‍ക്കിടയിലുള്ള ഭിന്നതകള്‍ മറന്നു കൂട്ടായ്മയില്‍ വര്‍ത്തിക്കാനും അജപാലന ദൗത്യനിര്‍വഹണത്തില്‍ ലോകത്തില്‍ ക്രിസ്തുവിന്റെ നിരന്തരസാന്നിധ്യമായി മാറാനും എല്ലാവിശ്വാസികളും പരിശ്രമിച്ചുകൊണ്ടിരിക്കണം. പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തിലും മാനസാന്തരം സഭയ്ക്കാവശ്യമുണ്ട്.

പാലാരിവട്ടം പിഒസിയില്‍ കെ,സിബിസി പ്രഖ്യാപിച്ച മിസിയോ ദേയി 2020 ഉദ്ഘാടനം ചെയ്തു പ്രസംഗി്ക്കുകയായിരുന്നു അദ്ദേഹം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.