ബിഷപ് പാസ്റ്റര്‍ നീലങ്കാവിലിന്റെ മൃതദേഹം ഇന്ന് ദഹിപ്പിക്കും, ഭൗതികാവശിഷ്ടം സാഗറിലേക്ക്..

തൃശൂര്‍: സാഗര്‍ രൂപത മുന്‍ ബിഷപ് മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവിലിന്റെ മൃതദേഹം ഇന്ന് രാവിലെ എട്ടിന് ലാലൂരിലെ വൈദ്യുതി ശ്മശാനത്തില്‍ ദഹിപ്പിക്കും. ഇന്നലെ രാവിലെ 7.30 ന് അന്തരിച്ച അദ്ദേഹം കോവിഡ് ബാധിതനായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്.

ഭൗതികാവശി്ഷ്ടം മഞ്ചലിലാക്കി സിഎംഐ ദേവാമാതാ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ കൊണ്ടുവരും. തുടര്‍ന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി.
വൈകുന്നേരം അഞ്ചുമുതല്‍ അരണാട്ടുകരയിലുള്ള വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

നാളെ രാവിലെ എട്ടിന് അരണാട്ടുകര സെന്റ് തോമസ് പള്ളിയിലേക്ക് കൊണ്ടുപോകും. ഒമ്പതരയ്ക്ക് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും സംസ്‌കാരശുശ്രൂഷയും നടക്കും. തൃശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സന്ദേശം നല്കും.

ചടങ്ങുകള്‍ക്ക് ശേഷം ഭൗതികാവശിഷ്ടം കുറ്റുര്‍ ദേവമാതാപള്ളിയിലേക്കും തുടര്‍ന്ന് അദ്ദേഹം മെത്രാനായിരുന്ന സാഗറിലേക്കും കൊണ്ടുപോകും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.