സാവൂളില്‍ നിന്ന് പൗലോസായിത്തീരാനുള്ള സാധ്യത എല്ലാവര്‍ക്കുമുണ്ട്: ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍

പ്രസ്റ്റണ്‍: സാവൂളില്‍ നിന്ന് പൗലോസായിത്തീരാനുള്ള സാധ്യത എല്ലാവര്‍ക്കുമുണ്ടെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍.ഈശോ എന്ന നാമത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച സാവൂള്‍ ആ നാമത്തിന് വേണ്ടി എന്തെല്ലാം സഹിക്കേണ്ടിവരുമെന്ന് കാണിച്ചുകൊടുക്കാമെന്ന് ഈശോ പറയുന്നുണ്ട്. ഈ നാമത്തെ സ്വീകരിച്ചുകഴിഞ്ഞാല്‍, പിന്നെ ജീവിതം മറ്റൊരു രീതിയിലാവുകയാണ്.

കര്‍ത്താവിന്റെ വചനം ദൈവത്തിന്റെ വചനമാണ്. സൃഷ്ടികളില്‍ സ്രഷ്ടാവ് നിറഞ്ഞിരിക്കുന്നു. ഓരോ സൃഷ്ടിയിലും ദൈവമാകുന്ന വചനമുണ്ട് സൃഷ്ടികളില്‍ നിറഞ്ഞുനില്ക്കുന്ന ദൈവം, സങ്കീര്‍ത്തനങ്ങളിലൂടെ, ദൈവവചനത്തിലൂടെ ദൈവത്തിന്റെ ശക്തി മനുഷ്യരൂപത്തിലായിരിക്കുന്നതാണ് നസ്രായനായ ക്രിസ്തു. ദൈവത്തിന്‌റെ ജ്ഞാനം മനുഷ്യരൂപത്തിലായിരിക്കുന്നതാണ് ഈശോ.” വിലയേറിയ … മര്‍ത്ത്യന് നീ മോചനമേകി” എന്ന് നാം പ്രാര്‍ത്ഥിക്കുന്നുണ്ടല്ലോ. എല്ലാം ഈശോ എന്ന നാമത്തിലേക്ക് ചുരുങ്ങിയിരിക്കുകയാണ്.

സ്രഷ്ടാവ് എല്ലാ സൃഷ്ടിയിലും സന്നിഹിതനാണ്. ഈശോ എന്ന വ്യക്തിയിലേക്ക,് പദത്തിലേക്ക് എല്ലാം ചുരുക്കപ്പെടുകയാണ്. ഈ നാമം കേള്‍ക്കുമ്പോള്‍ എല്ലാവരും മുട്ടുമടക്കും .

ജ്ഞാനത്താല്‍ ദൈവപുത്രന്‍ മനുഷ്യരുടെയിടയില്‍ മനുഷ്യനായി അവതരിച്ചു.
വചനം മാംസമായി മനുഷ്യരുടെയിടയില്‍ അവതരിച്ചു. ഈശോ എന്ന നാമംകര്‍ത്താവാണ്. ഈശോ നാമത്തില്‍ വിശ്വസിക്കുമ്പോള്‍ നാം അവിടുത്തേക്ക് ഏല്പിച്ചുകൊടുക്കപ്പെടുകയാണ്. ഏല്പിച്ചുകൊടുത്തുകഴിയുമ്പോള്‍ ഈ വചനമാണ് ദൈവപുത്രനും പുത്രിയുമായി്ത്തീരുന്നത്. മറിയവും സ്‌നാപകയോഹന്നാനും അപ്പസ്‌തോലന്മാരും വചനം ഏല്പിച്ചുകൊടുത്തവരാണ്. ഇതാ കര്‍ത്താവിന്റെ ദാസി നിന്റെ വചനംപോലെ എന്നിലാകട്ടെ എന്നാണ് മറിയം പറഞ്ഞത്. കേട്ട വചനം പ്രാവര്‍ത്തികമാകാത്തതു നാം ഹൃദയം കൊടുക്കാത്തതുകൊണ്ടാണ്.

ഒറ്റവാക്കാല്‍ എല്ലാം സൃഷ്ടിക്കപ്പെട്ടു എന്ന സങ്കീര്‍ത്തനത്തില്‍ ന ാം വായിക്കുന്നുണ്ട്. ഈ ഒറ്റവാക്കാണ് ഈശോ. ഉണ്ടായതെല്ലാം അവന്‍ വഴിയാണ്. അവിടുത്തെ നാമം പരിശുദ്ധമാണ്. ദൈവത്തിന്റെ കൂടാരം നമ്മോടുകൂടെ. നമ്മളാണ് ആ കൂടാരം. ആ ആലയം. നമ്മളാകുന്ന ആലയത്തിലാണ് ഈശോ പുത്രനായിട്ടുള്ളത്. എല്ലാം അവന്‍ വഴി ഉണ്ടായി. ആ ഈശോയ്ക്ക് പരിശുദ്ധ അമ്മ നല്കിയതുപോലെ, അപ്പസ്‌തോലന്മാര്‍ നല്കിയതുപോലെ നാം സ്വയം നല്കാന്‍ തയ്യാറാകണം.

ഇസ്രായേല്‍ നാല്പതുവര്‍ഷം പിറുപിറുത്തു.നാല്പതുവര്‍ഷക്കാലം ഒരു മനുഷ്യായുസാണ്. നമ്മളും ഇതുപോലെയൊക്കെയാണ്. ഇസ്രായേലില്‍ നിന്ന് വേര്‍പെടുത്തവരാണ് എന്ന് നാം ധരിക്കാറുണ്ട്. ഇത് ശരിയല്ല അതുകൊണ്ടാണ് നാം പിറുപിറുക്കുന്നത്, കുറ്റം പറയുന്നത്

. അവസാനത്തെ ശ്വാസം വരെ ഓരോ മര്‍ത്ത്യനും രക്ഷ കാണും. രക്ഷ എല്ലാവരിലുമെത്താന്‍ പിതാവിന് ആഗ്രഹമുണ്ട് പുത്രന് ആഗ്രഹമുണ്ട് പരിശുദ്ധാത്മാവിന് ആഗ്രഹമുണ്ട്. പക്ഷേ നമുക്ക് ആഗ്രഹമുണ്ടോയെന്ന് നാം ആത്മശോധന നടത്തണം. മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.