മിശ്രവിവാഹച്ചടങ്ങില്‍ പങ്കെടുത്തതില്‍ ബിഷപ് മാര്‍ മാത്യു വാണിയകിഴക്കേല്‍ ഖേദം പ്രകടിപ്പിച്ചു

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിൽപ്പെട്ട കടവന്തറ ഇടവക ദേവാലയത്തിൽ വച്ച് അന്യമതസ്ഥനായ യുവാവും ക്രൈസ്തവ യുവതിയും തമ്മിലുള്ള വിവാഹ തിരുക്കർമ്മത്തിൽ പങ്കെടുത്തത് വിശ്വാസികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയതിൽ മാർ മാത്യു വാണിയ കിഴക്കേൽ ഖേദം പ്രകടിപ്പിച്ചു .മിശ്രവിവാഹത്തിൽ താൻ പങ്കെടുത്തത് ക്രിസ്തീയ വ്യക്തിയുമായുള്ള അടുത്ത ബന്ധത്തിന്റെ പേരിലാണെന്നും അതിൽ ഖേദിക്കുന്നുവെന്നും മാർ മാത്യു വാണിയ കിഴക്കേൽ കത്തിൽ അറിയിച്ചു.

ക്രിസ്ത്യാനിയായ ഒരു വ്യക്തി മറ്റു മതത്തിൽപ്പെട്ട വ്യക്തിയെ ജീവിത പങ്കാളിയാക്കുമ്പോൾ അന്യമതത്തിൽപ്പെട്ടവർക്ക് മതം മാറാൻ താൽപര്യമില്ലെങ്കിലും ക്രിസ്തീയമായി വിവാഹം ആശീർവദിക്കാനുള്ള അനുവാദം പ്രത്യേക സാഹചര്യത്തിൽ നല്കാറുണ്ട്. ഇത്തരത്തിലുള്ള വിവാഹം പള്ളിയിൽ വച്ച് നടത്തിയാലും അത് കൂദാശയാകുന്നില്ല.കത്തോലിക്കരായ രണ്ട് വ്യക്തികൾ തമ്മിലുള്ള വിവാഹമാണ് കൂദാശയായി പരിഗണിക്കപ്പെടുന്നത്.

അന്യ മതത്തിൽപ്പെട്ട വ്യക്തിയുമായുളള വിവാഹം പള്ളിയിൽ വച്ച് നടത്തുമ്പോൾ തിരുകർമ്മങ്ങൾ ആഘോഷമാക്കാൻ പാടില്ലായെന്നും കഴിയുന്നത്ര ലളിതമായിരിക്കണമെന്നും സഭാനിയമം അനുശാസിക്കുന്നു. ഇത്തരം വിവാഹങ്ങളിൽ മെത്രാൻ മാർ പങ്കെടുക്കാറില്ല. എന്നാൽ കഴിഞ്ഞ ദിവസം മാർ മാത്യു വാണിയ കിഴക്കേൽ പങ്കെടുത്ത മിശ്രവിവാഹം വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് ക്ഷമാപണവുമായി മെത്രാൻ രംഗത്തെത്തിയത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
3 Comments
  1. Vincent says

    Nammude bishpomar ingane aayal engineya kurachu engilum Deiva bakthi ulla aalayirunnel ingane cheyillarnnu

  2. James says

    പള്ളിയിൽ നടത്തുന്ന ഇത്തരം വിവാഹങ്ങൾക്ക് കുദാശപരമായി സാധുതയില്ലങ്കിൽ പിന്നെയെന്തിനാണ് അൾത്താരയുടെ മുൻപിൽ ഈ പേക്കുത്ത് നടത്തുന്നതു് ഇതിൽ മുൻപ് വേളിമാണി : എന്ന സിനിമാനടിയുടെ കല്യാണേ പേക്കുത്ത് ദേവാലയത്തിൽ വെച്ച് നടന്നു വരൻ ഹിന്ദു അച്ചൻ മാർ ആഘോഷമായി പള്ളിയിൽ വെച്ച് ആശിർവ്വദിച്ചു പു റ്റ ദിവസം അമ്പലത്തിൽ വെച്ച് അടുത്ത കെട്ട് മനസിലാകാത്ത കാര്യം ഒരു പാവെട്ടവൻ ആണങ്കിൽ നിങ്ങൾ സമ്മതികേ , ? നൂര് നിയമങ്ങൾ കൊണ്ടുവരും പണക്കാരന്റെ മുൻപിൽ ഓച്ചാനിച്ചു നില്ലും നിങ്ങളുടെ വില നിങ്ങൾ തന്നെ കളഞ്ഞുകുളിക്കല്ലെ

  3. Ros says

    യുവജനകളുടെ മാത്രമല്ല, മുതിർന്നവരുടെയും ക്രൈസ്തവ വിശ്വാസം ആടിയുലയുവാൻ ഓരോ പ്രകടങ്ങൾ

Leave A Reply

Your email address will not be published.