തീരദേശ ജനതയുടേത് അതിജീവനത്തിന് വേണ്ടിയുള്ള മുറവിളി: മാര്‍ ജോസ്പുളിക്കല്‍

കോട്ടയം: തിരുവനന്തപുരത്തെ തീരദേശ ജനതയുടേത് അതിജീവനത്തിന് വേണ്ടിയുള്ള മുറവിളിയാണെന്നും അത്‌കേട്ടില്ലെന്ന് നടിക്കാനാവില്ലെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും കെസിബിസി ജസ്റ്റീസ് ആന്റ് പീസ് ഡെവലപ്‌മെന്റ്കമ്മീഷന്‍ ചെയര്‍മാനുമായ മാര്‍ ജോസ്പുളിക്കല്‍. വികസനത്തിന്റെ പേരില്‍ തികച്ചും അന്യായമായി തദ്ദേശവാസികളെ പറിച്ചെറിയുകയും പരമ്പരാഗത ജീവനോപാധി നിഷേധിക്കുകയും ചെയ്യുന്ന അവസ്ഥ അ്ത്യന്തം വേദനാജനകമാണ് .

സുരക്ഷിതമായ പാര്‍പ്പിടം ഉള്‍പ്പടെയുള്ള സമരസമിതിയുടെ തികച്ചും ന്യായമായആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം കേട്ട് സത്വരമായ പ്രായോഗിക നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.