ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന്റെ കാണാപ്പുറങ്ങള്‍ സംവാദത്തില്‍ ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് പറഞ്ഞവാക്കുകള്‍ ചര്‍ച്ചയാകുന്നു

വിശ്വാസത്തിന്റെ അടിസ്ഥാനമായ കാര്യങ്ങളെ തകര്‍ക്കാനുള്ള അജണ്ടയാണ് ഇപ്പോള്‍ മലയാള സിനിമയില്‍ നടക്കുന്നതെന്ന് ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ തുമ്പമണ്‍ ഭദ്രാസനം മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന്റെ കാണാപ്പുറങ്ങള്‍ ഈശോയും ഈശോ സിനിമയും എന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1980-90 കാലഘട്ടങ്ങളില്‍ വളരെ പോസിറ്റീവായ ക്രൈസ്തവ കഥാപാത്രങ്ങളായിരുന്നു സിനിമയിലുണ്ടായിരുന്നതെന്നും എന്നാല്‍ റോമന്‍സ്, വിശുദ്ധന്‍, അസുരവിത്ത് തുടങ്ങിയ ചിത്രങ്ങളിലേക്ക് വരുമ്പോള്‍ ഇതിന് മാറ്റംവന്നുതുടങ്ങുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ 12 വര്‍ഷമായി സിനിമകളിലേക്ക് ആരാണ് ഫണ്ട് ചെയ്യുന്നത് എന്നതിനെക്കുറിച്ച് കൃത്യമായ അന്വേഷണവും പഠനവും ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസത്തിന്ഡറെ അടിസ്ഥാന കാര്യങ്ങളെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ലൂസിഫര്‍ എന്ന സിനിമയിലൂടെ കോടികളെക്കൊണ്ട് ആ പേര് ഉച്ചരിപ്പിക്കാന്‍ അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക്‌സാധിച്ചു.

2018 മാര്‍ച്ച് 28 ന് പുറത്തിറങ്ങിയ പ്രസ്തുത ചിത്രത്തിന് ശേഷം ഏറ്റവും കൂടുതല്‍ ആളുകള്‍ സേര്‍ച്ച് ചെയ്തത് ഇല്യൂമിനാറ്റി ലൂസിഫര്‍ എന്നീ വാക്കുകളായിരുന്നു.സ ാത്താനിക് ആരാധനയുടെ ചിഹ്നങ്ങളാണ് ഇത്തരം ചിത്രങ്ങളിലൂടെ വാരിവിതറുന്നത്. മുടിവെട്ടുന്നതില്‍ പോലും ഇത്തരം സ്വാധീനങ്ങളുണ്ട്. മമ്മൂട്ടി വലതു ചെവിയില്‍ കടുക്കനിട്ടു നടക്കുന്നതിനെയും അദ്ദേഹം ഉദാഹരിച്ചു. കൃത്യമായ അജണ്ടയോടും കൃത്യമായ ബിസിനസ് തന്ത്രത്തോടും കൂടിയാണ് ഇപ്പോള്‍ സിനിമകള്‍ പുറത്തിറങ്ങുന്നത്.

ചേര, ഈശോ എന്നൊക്കെ സിനിമയ്ക്ക പേരിട്ടാല്‍ യാതൊരു പരസ്യവും മുടക്കാതെ തന്നെ അവര്‍ക്ക് വലിയ സമ്പത്തുണ്ടാക്കാന്‍ കഴിയുമെന്നും അദ്ദേഹം ആരോപിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.