പരിശുദ്ധ മാർപാപ്പയുടെ ആഹ്വാനം തിരസ്കരിച്ചാൽ പിന്നെ നാം ആരെ ചെവിക്കൊള്ളും?ബിഷപ് തോമസ് തറയില്‍

നീണ്ടു നിൽക്കുന്ന ഭിന്നത സമൂഹങ്ങളെ ദുർബലമാക്കും.വളർച്ചയുടെ പാതയിൽ ഭിന്നതകളും അഭിപ്രായ വ്യത്യാസങ്ങളും സ്വാഭാവികമാണ്. പ്രത്യേകിച്ചും, സ്വത്വബോധമില്ലാത്ത സമൂഹങ്ങളിൽ ഭിന്നതകൾ കൂടുതലായിരിക്കും. അവയെ പരിഹരിക്കുമ്പോഴാണ് സമൂഹം വളരുന്നത്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനനുസരിച്ചാണ്  ഓരോ സമൂഹവും വളരുന്നത്‌.

പരിഹരിക്കപ്പെടാതെ നീണ്ടുപോകുന്ന ഭിന്നതകൾ സമൂഹത്തെ ദുര്ബലപ്പെടുത്തും. ആർക്കും ആക്രമിക്കാവുന്ന ഒന്നായി അതിനെ മാറ്റും. വിട്ടുവീഴ്ച ചെയ്തു ഭിന്നതകൾ പരിഹരിക്കുമ്പോൾ എല്ലാവരും ജയിക്കും. പ്രശ്നം പരിഹരിക്കാനുള്ള കഴിവിൽ സമൂഹങ്ങൾക്ക് അഭിമാനബോധം ഉണ്ടാകുകയും അതവരെ കരുത്തുറ്റവരാക്കുകയും ചെയ്യും.

ഐക്യമുള്ള സമൂഹങ്ങൾ ശക്തമായി കാലത്തിന്റെ വെല്ലുവിളികളെ ഒരുമിച്ചു നേരിടും. സീറോ മലബാർ സഭയെ സംബന്ധിച്ചിടത്തോളും ഐക്യത്തിലേക്കു വളരാനുള്ള സുവര്ണാവസരമാണിത്. പരിശുദ്ധ മാർപാപ്പയുടെ ആഹ്വാനം തിരസ്കരിച്ചാൽ പിന്നെ നാം ആരെ ചെവിക്കൊള്ളും!

( കടപ്പാട് ഫേസ് ബുക്ക് പോസ്റ്റ്)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.