ദൈവവിശ്വാസം പകര്‍ന്നു നല്കാത്ത വിദ്യാഭ്യാസം തകര്‍ച്ചയിലേക്ക് നയിക്കും: മാര്‍ വാണിയപുരയ്ക്കല്‍

കൊച്ചി: മക്കള്‍ക്ക് ദൈവവിശ്വാസം പകര്‍ന്നുനല്കാത്ത വിദ്യാഭ്യാസം കുടുംബങ്ങളെ തകര്‍ച്ചയിലേക്ക് നയിക്കാന്‍ ഇടയാക്കുമെന്ന് കെസിബിസി ഫാമിലി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍.

കെസിബിസി ഫാമിലി കമ്മീഷന്‍ സംഘടിപ്പിച്ച വിവിധ രൂപതകളിലെ കുടുംബപ്രേഷിത രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആഗോള കത്തോലിക്കാസഭയുടെകുടുംബവര്‍ഷ സമാപനത്തോട് അനുബന്ധിച്ചായിരുന്നു പരിപാടി.

പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ നടന്ന സംഗമത്തില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ.ജേക്കബ് പാലയ്ക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു.

കേരളത്തിലെ 32 രൂപതകളില്‍ നിന്നുള്ളപ്രതിനിധികള്‍ സംഗമത്തില്‍പങ്കെടുത്തു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.