ബിഷപ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍

കൊച്ചി: കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാനായി മൂവാറ്റുപുഴ ബിഷപ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് ചുമതലയേറ്റു.നിലവില്‍ കെസിബിസി മദ്യവിരുദ്ധ കമ്മീഷന്റെ ചെയര്‍മാന്‍ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലായിരുന്നു. അദ്േദഹം സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് മാര് തിയോഡോഷ്യസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തത്.

സീറോ മലങ്കര സഭയുടെ കൂരിയ ബിഷപ്പും യൂറോപ്പ്, ഓഷ്യാനിയ എന്നിവയുടെ അപ്പസ്‌തോലിക് വിസിറ്റേറ്ററുമാണ് മാര്‍ തിയോഡോഷ്യസ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.