ബിഷപ് സഖറിയാസ് മാര്‍ പോളിക്കാര്‍പ്പോസിന് ഇന്ന് വിട

കോട്ടയം:യാക്കോബായ സുറിയാനി സഭാ മലബാര്‍ ഭദ്രാസന മുന്‍ മെത്രാപ്പോലീത്തയും മര്‍ത്തമറിയം വനിതാസമാജം പ്രസിഡന്റുമായ സഖറിയാസ് മാര്‍ പോളിക്കാര്‍പ്പോസിന് ഇന്ന് വിശ്വാസസമൂഹം യാത്രാമൊഴി നല്കും. ഹൃദയസംബന്ധമായ അസുഖങ്ങളെതുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ രാവിലെ ഒമ്പതിന് മണര്‍കാട് സെന്റ് മേരീസ് ആശുപത്രിയില്‍ വച്ചായിരുന്നു മരണമടഞ്ഞത്.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കുറിച്ചി സെന്റ് മേരീസ് സൂനേറോ പുത്തന്‍പ്പള്ളിയിലാണ് കബറടക്കം.

കോട്ടയം കുറിച്ചി പകലോമറ്റം അമ്പലക്കടവില്‍ കൊച്ചില്ലത്ത് പരേതരായ ചാക്കോ എബ്രഹാമിന്റെയും മറിയാമ്മയുടെയും മകനാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.