രാജിവച്ച കാര്യം സന്തോഷത്തോടെ അറിയിച്ച് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍

ജലന്ധര്‍: ബിഷപ്ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ രൂപതാധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവച്ചു. രാജിവച്ച വിവരം സന്തോഷത്തോടെ പങ്കുവയ്ക്കുന്ന ബിഷപ് ഫ്രാങ്കോയുടെ വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. സഭാധികാരികളുമായി കൂടിയാലോചിച്ചും പ്രാര്‍ത്ഥിച്ചതിനും ശേഷമാണ് താന്‍ രാജിവച്ചതെന്നും തന്റെ രാജി നമുക്കെല്ലാം ഏറെ പ്രിയപ്പെട്ട ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചുവെന്നും ബിഷപ് ഫ്രാങ്കോ വീഡിയോയില്‍ അറിയിച്ചു.

ഈ വിവരം വളരെയധികം സന്തോഷത്തോടും നന്ദിയോടും കൂടി അറിയിക്കുന്നു. ഇക്കാലയളവില്‍ താന്‍ പ്രത്യക്ഷമായും പരോക്ഷമായും അനുഭവിച്ച എല്ലാ ബുദ്ധിമുട്ടുകളും കര്‍ത്താവായ യേശുവിന്റെ കുരിശിന്‍ചുവട്ടില്‍ സമര്‍പ്പിക്കുന്നു. അദ്ദേഹം പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.