തൃശൂര്‍: മാര്‍ ആന്റണി കരിയിലിനെ ഇന്ന് രാവിലെ ചുണങ്ങംവേലി രാജഗിരി ആശുപത്രിയിലേക്ക് വിദഗ്ദചികിത്സയ്ക്കായി കൊണ്ടുപോകുമെന്ന് എറണാകുളം-അങ്കമാലി അതിരൂപത പത്രക്കുറിപ്പ്. ഓഗസ്റ്റ് 13 ാം തീയതി മുതല്‍ അദ്ദേഹം തൃശൂര്‍ അമല ആശുപത്രിയിലെ ആയുര്‍വേദ വിഭാഗത്തില്‍ ചികിത്സയിലായിരുന്നുവെന്നും 29 ാം തീയതി നേരിയ തോതിലുുള്ള ഫിറ്റ്‌സ് ഉണ്ടായതായും പത്രക്കുറിപ്പ് പറയുന്നു.
തുടര്‍ന്ന് ഉടനെ തന്നെ അദ്ദേഹത്തെ തീവ്രപരിചരണവിഭാഗത്തിലെത്തിച്ചു. തലച്ചോറില്‍ ഗൗരവമായ രക്തസ്രാവമോ സ്‌ട്രോക്കോ ഇല്ലെന്നും എന്നാല്‍ തുടര്‍പരിശോധനകള്‍ ആവശ്യമാണെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വിദഗ്ദചികിത്സയ്ക്കും പരിശോധനയ്ക്കുമായി രാജഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്.
എറണാകുളം-അങ്കമാലി അതിരൂപതയിലെ കൂരിയ അംഗങ്ങള്‍ മാര്‍കരിയിലിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. പി ആര്‍ ഒ ഫാ. മാര്‍ട്ടിന്‍ കല്ലുങ്കലിന്റെ പത്രക്കുറിപ്പ് പറയുന്നു.