കറുത്ത നസ്രായന്റെ തിരുനാളില്‍ പങ്കെടുക്കാന്‍ നിശ്ചിത വിശ്വാസികള്‍ക്ക് മാത്രം അനുവാദം

മനില: മില്യന്‍ കണക്കിന് ആളുകള്‍ എത്തിച്ചേരുന്ന ഫിലിപ്പൈന്‍സിലെ ഏറ്റവും വലിയ ആഘോഷമായ കറുത്ത നസ്രായന്റെ തിരുനാളില്‍ ഇത്തവണ സംബന്ധിക്കാന്‍ നിശ്ചിത എണ്ണം ആളുകള്‍ക്ക് മാത്രമേ അനുവാദമുള്ളൂ. ഫിലിപ്പൈന്‍സ് സഭാധികാരികളും ഗവണ്‍മെന്റും ചേര്‍ന്നാണ് ഈ തീരുമാനത്തിലെത്തിയിരിക്കുന്നത്.

ജനുവരി ഒമ്പതിന് ആഘോഷിക്കുന്ന തിരുനാളില്‍ അര്‍പ്പിക്കപ്പെടുന്ന 15 കുര്‍ബാനകളില്‍ ഒരു കുര്‍ബാനയ്ക്ക് 400 പേര്‍ക്ക് പങ്കെടുക്കാം. അതനുസരിച്ച് ദേവാലയത്തിന്റെ അകത്ത് പ്രവേശിക്കാന്‍ അനുവാദമുള്ളത് ആറായിരം പേര്‍ക്ക് മാത്രമാണ്. കോവിഡ് പശ്ചാത്തലത്തില്‍ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാനുള്ള പ്രാതിനിധ്യം 30 ശതമാനമായി ഗവണ്‍മെന്റ് നിശ്ചയപ്പെടുത്തിയിരുന്നു.

അമ്പതുശതമാനം ആളുകളെ പ്രവേശിപ്പിക്കണമെന്ന് സഭാധികാരികള്‍ ആവശ്യപ്പെട്ടുവെങ്കിലും ഗവണ്‍മെന്റ് ആവശ്യം നിരാകരിക്കുകയായിരുന്നു. പതിനഞ്ച് വയസില്‍ താഴെയുള്ളവര്‍ക്കും 65 ല്‍ കൂടുതല്‍ പ്രായമുളളവര്‍ക്കും തിരുനാള്‍ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ അനുവാദമില്ല.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.