മതനിന്ദാക്കുറ്റം: പാക്കിസ്ഥാനില്‍ നിരപരാധിയായ ഒരു ക്രൈസ്തവന്‍ കൂടി തൂക്കുകയറിലേക്ക്…

ലാഹോര്‍: മതനിന്ദാക്കുറ്റം ചുമത്തപ്പെട്ട് ഒരു ക്രൈസ്തവന്‍ കൂടി പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്നു. ആസിഫ് പര്‍വേസ് മസീഹ് എന്ന യൂഹാനാബാദ് ക്രിസ്ത്യന്‍ കോളനി സ്വദേശിയാണ് പാക്കിസ്ഥാനിലെ മതനിന്ദാക്കുറ്റത്തിന്റെ ഏറ്റവും പുതിയ ഇര.

തന്റെ മേലുദ്യോഗസ്ഥന് മതനിന്ദക്കുറ്റത്തിന് കാരണമായ ടെക്‌സ്റ്റ് മെസേജ് അയച്ചുവെന്നതാണ് ആസിഫിന്റെ മേലുള്ള കുറ്റം. എന്നാല്‍ തന്നെ മുസ്ലീം മതത്തിലേക്ക് പരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചു പരാജയപ്പെട്ടതിന്റെ പ്രതികാരമാണ് ഈ പ്രവൃത്തിയെന്നാണ് ആസിഫ് വാദിക്കുന്നത്.

2013 മുതല്‍ ജയിലില്‍ കഴിയുകയായിരുന്നു ആസിഫ്. മതനിന്ദാക്കുറ്റത്തിന്റെ മറവില്‍ പാക്കിസ്ഥാനിലെ വിവിധ ജയിലുകളിലായി 80 പേരെങ്കിലും കഴിയുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.