ദിവസം മുഴുവന്‍ അനുഗ്രഹപ്രദമാകുന്നതിന് ഇങ്ങനെ പ്രാര്‍ത്ഥിക്കാം

എല്ലാവരുടെയും ജീവിതത്തില്‍ ചില ചീത്ത ദിവസങ്ങള്‍ ഉണ്ടാകാം. നല്ലതായിട്ടൊന്നും സംഭവിക്കാത്തതും നന്മയൊന്നും കാണാന്‍ കഴിയാത്തതുമായ ദിവസങ്ങള്‍. എന്നാല്‍ ആ ദിവസങ്ങളുടെ പേരിലും ദൈവത്തിന് നന്ദി പറയണമെന്നാണ് ആത്മീയഗുരുക്കന്മാരുടെ അഭിപ്രായം.

കാരണം ഓരോ ദിവസവും ദൈവത്തിന്റെ ദാനമാണല്ലോ. അതുകൊണ്ട് ജീവിതത്തില്‍ ചീത്തയായതും ആഗ്രഹിക്കാത്തതുമായ കാര്യങ്ങള്‍ നടക്കുമ്പോഴും അതിന്റെ പേരില്‍ ദൈവത്തിന് നന്ദി പറയാന്‍ മറക്കരുത്. അപ്പോള്‍ നമ്മുടെ ഹൃദയങ്ങളില്‍ ശാന്തിയും സമാധാനവും നിറയും. ആത്മീയമായി നാം വളര്‍ച്ച പ്രാപിക്കുകയും ചെയ്യും.

ഇങ്ങനെ നന്ദി പറയാനും പ്രാര്‍ത്ഥിക്കാനും കഴിയുന്നതിനൊപ്പം തന്നെ സങ്കീര്‍ത്തനം 116 ചൊല്ലുന്നതും നല്ലതാണ്. കൃതജ്ഞതയുടെ സങ്കീര്‍ത്തനം എന്നാണ് ഇത് അറിയപ്പെടുന്നത്.

ഞാന്‍ കര്‍ത്താവിനെ സ്‌നേഹിക്കുന്നു, എന്റെ പ്രാര്‍ത്ഥനയുടെ സ്വരം അവിടുന്ന് ശ്രവിച്ചു എന്നു തുടങ്ങുന്ന ഈ സങ്കീര്‍ത്തനം എല്ലാ ദിവസവും ചൊല്ലുന്നതും നല്ലതാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.