കുഞ്ഞച്ചന്‍; ദൈവത്തിന്റെ സൂര്യനക്ഷത്രം: മാര്‍ ജേക്കബ് മുരിക്കന്‍


രാമപുരം: ഭൂമിയില്‍ ദൈവം സൃഷ്ടിച്ച ദൈവത്തിന്റെ സൂര്യനക്ഷത്രമായിരുന്നു വാഴ്ത്തപ്പെട്ട കുഞ്ഞച്ചനെന്ന് പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

നിത്യവും സത്യവുമായ ജീവന്റെ പ്രഘോഷകനായ ഈ നക്ഷത്രം നിത്യജീവന്‍ കരഗതമാക്കാനുള്ള മാര്‍ഗ്ഗം ദൈവവിശ്വാസമാണെന്ന് സാക്ഷ്യപ്പെടുത്തി. പാവപ്പെട്ടവരെ ജീവന്റെ വചനം പഠിപ്പിച്ചും അവരെ ആത്മീയമായും ഭൗതികമായും വളര്‍ത്തി ദൈവകരുണയുടെ കനല്‍തിളങ്ങുന്ന കണ്ണുകളാല്‍ പാവപ്പെട്ടവര്‍ക്ക് മാനവികതയുടെ സുവിശേഷമായി കുഞ്ഞച്ചന്‍ മാറി. മാര്‍ മുരിക്കന്‍ പറഞ്ഞു.

ഇന്നാണ് പ്രധാന തിരുനാള്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.