നോമ്പിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണല്ലോ. പലരും ഉപവാസത്തിലും മത്സ്യമാംസവര്ജ്ജനത്തിലുമാണ്. നല്ല കാര്യം തന്നെ. എന്നാല്‍ ഇതിന് പുറമെ മറ്റ് പല കാര്യങ്ങളില്‍ കൂടി ഒരു മാറ്റം നമുക്ക് ആത്മീയായി വേണ്ടേ? ഇതിനായി ചില നിര്‍ദ്ദേശങ്ങള്‍ ചുവടെ കൊടുക്കുന്നു.
1) മുറിപ്പെടുത്തുന്ന വാക്കുകൾ മാറ്റി അനുകമ്പ നിറഞ്ഞ വാക്കുകൾ പറയുക.
2) വിഷാദങ്ങളിൽ നിന്നകന്ന് കൃതജ്ഞ്ത നിറഞ്ഞവരാകുക.
3) വിദ്വഷമകറ്റി ക്ഷമ കൊണ്ട് നിറയ്ക്കുക.
4) അശുഭാപ്തി വിശ്വാസത്തിൽ നിന്ന് മാറി പ്രതീക്ഷ കൊണ്ട് നിറയ്ക്കുക.
4) ദു:ഖങ്ങളിൽ നിന്നകന്ന് ദൈവാശ്രയ ബോധം വളർത്തുക.
5) ആവലാതികളിൽ നിന്നകന്ന് ലാളിത്യം ശീലിക്കുക.
6) ഞെരുക്കങ്ങളിൽ നിന്നകന്ന് പ്രാർത്ഥനാനിർഭര രാകുക.
7) തിക്താനുഭവങ്ങളിൽ നിന്നകന്ന് ഹൃദയം സന്തോഷം കൊണ്ട് നിറയ്ക്കുക.
8) സ്വാർത്ഥതയിൽ നിന്ന് മാറി മറ്റുള്ള വരോട് മനസ്സലിവുള്ളവനാകുക.
9) വിദ്വേഷം മാറ്റി യോജിപ്പിലെത്തുക.
10) വാക്കുകൾ കുറയ്ക്കുക നിശബ്ദതയിൽ മറ്റുള്ളവരെ കേൾക്കുക, ശ്രദ്ധിക്കുക.
- ഫ്രാന്‍സിസ് മാര്‍പാപ്പയുടേത് എന്ന മട്ടില്‍ വന്ന വാട്സാപ്പ് സന്ദേശത്തോട് കടപ്പാട്.