കുരിശിന്റെ വഴി ചൊല്ലിയാല്‍ കിട്ടുന്ന നന്മകളെക്കുറിച്ചറിയാമോ?


നോമ്പുകാലത്തുള്ള കുരിശിന്റെ വഴി നമ്മുടെ ആത്മീയജീവിതത്തിന്റെയും ഭക്ത്യാഭ്യാസത്തിന്റെയും പ്രധാന ഭാഗമാണ്. പ്രത്യേകിച്ച് വെള്ളിയാഴ്ചകളിലെ കുരിശിന്റെ വഴി. എന്നാല്‍ കുരിശിന്റെ വഴി ലഭിക്കുന്ന നന്മകളെക്കുറിച്ച്, ആത്മീയ ശ്രേയസിനെക്കുറിച്ച് നമ്മളില്‍ എത്രപേര്‍ക്കറിയാം. കുരിശിന്റെ വഴി ഭക്തിപൂര്‍വ്വം ചൊല്ലുന്നവര്‍ക്ക് ലഭിക്കാവുന്ന ആത്മീയാനുഗ്രഹങ്ങളെക്കുറിച്ച് ഈശോ സ്്‌പെയ്ന്‍കാരനായ ബ്ര. സ്റ്റനിസ്ലാവോസിന് വ്യക്തമാക്കികൊടുത്തിട്ടുണ്ട്. ഈശോ പറഞ്ഞ ആ വാഗ്്ദാനങ്ങള്‍ ഇവയാണ്.

1. കുരിശിന്‍റെ വഴി നടത്തിക്കൊണ്ട് വിശ്വാസപൂര്‍വ്വം യാചിക്കുന്ന ഏതൊരനുഗ്രഹവും ഞാന്‍ നിങ്ങള്‍ക്കു നല്‍കും

2. കൂടെക്കൂടെ കുരിശിന്‍റെ വഴി നടത്തുന്നവര്‍ക്ക് നിത്യരക്ഷ നല്‍കും.

3. ഞാന്‍ എപ്പോഴും അവരുടെ കൂടെയുണ്ടായിരിക്കുകയും മരണ സമയത്ത് പ്രത്യേകമായി സഹായിക്കുകയും ചെയ്യും.

4. ഒരു വ്യക്തിയുടെ പാപം എത്ര അധികമായിരുന്നാലും കുരിശിന്‍റെ വഴി ചൊല്ലി പ്രാര്‍ത്ഥിക്കുന്നതിലൂടെ അവർക്ക്‌ കരുണ ലഭിക്കും. (മാരകപാപങ്ങള്‍ ഉണ്ടെങ്കില്‍ കുമ്പസാരം നടത്തേണ്ടതാണ്)

5. കുരിശിന്‍റെ വഴി നിരന്തരം നടത്തുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രത്യേക മഹത്വമുണ്ടായിരിക്കും.

6. ഈ ഭക്തി അനുഷ്ഠിക്കുന്നവരെ ശുദ്ധീകരണ സ്ഥലത്തുനിന്ന്‍ വേഗത്തില്‍ മോചിപ്പിക്കും.

7. കുരിശിന്‍റെ വഴിയുടെ ഓരോ സ്ഥലത്തും ഞാന്‍ അവരെ അനുഗ്രഹിക്കുകയും എന്‍റെ അനുഗ്രഹം നിത്യതവരെ അവരെ പിന്‍തുടരുകയും ചെയ്യും.

8. മരണസമയത്ത് പിശാചിന്‍റെ പ്രലോഭനങ്ങളില്‍ നിന്നു ഞാന്‍ അവരെ രക്ഷിക്കുകയും, സാത്താന്‍റെ ശക്തിയെ നിര്‍വീര്യമാക്കുകയും ചെയ്യും.

9. സ്നേഹപൂര്‍വ്വം ഈ പ്രാര്‍ത്ഥനചൊല്ലുന്നവരെ എന്‍റെ കൃപയാല്‍ നിറച്ച് ജീവിക്കുന്ന സക്രാരി ആക്കിമാറ്റും.

10. ഈ പ്രാര്‍ത്ഥന നിരന്തരം നടത്തുന്നവരുടെമേല്‍ എന്‍റെ ദൃഷ്ടി ഞാന്‍ ഉറപ്പിക്കും. എന്‍റെ കരങ്ങള്‍ അവരെ സംരക്ഷിക്കാന്‍ എപ്പോഴും അവരുടെ കൂടെ ഉണ്ടായിരിക്കുകയും ചെയ്യും.

11. ഞാന്‍ ആണികളാല്‍ കുരിശിനോട് ചേര്‍ന്നു ഇരിക്കുന്നതുപോലെ കുരിശിന്‍റെ വഴി നിരന്തരം നടത്തി എന്നെ ആദരിക്കുന്നവരോട് ഞാനും ചേര്‍ന്നിരിക്കും.

12. എന്നില്‍ നിന്ന് അകന്നുപോകാന്‍ ഇടയാകാതിരിക്കാനും യാതൊരു മാരകപാപവും ചെയ്യാതിരിക്കുവാനുള്ള കൃപ ഞാന്‍ അവര്‍ക്കു കൊടുക്കും.

13. മരണനേരത്ത് എന്‍റെ സാന്നിദ്ധ്യത്താല്‍ ഞാന്‍ അവരെ ആശ്വസിപ്പിക്കുകയും അവരെ സ്വര്‍ഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും ചെയ്യും. മരണം അവര്‍ക്ക് മാധുര്യമേറിയ ഒരു അനുഭവമായിരിക്കും.

14. അവരുടെ ആവശ്യ സമയത്ത് എന്‍റെ ആത്മാവ് സംരക്ഷണം നല്‍കുന്ന ഒരു കവചവും സഹായവുമായിരിക്കും.

ഈ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചുകൊണ്ട് നമുക്ക് ഭക്തിപൂര്‍വ്വം കുരിശിന്റെ വഴി ചൊല്ലാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.