ഈശോയുടെ തിരുരക്തത്തോടുള്ള ഭക്തിക്കായി ഈ മാസം എങ്ങനെ നീക്കിവയ്ക്കാം?

ജൂലൈ ഈശോയുടെ വിലയേറിയ തിരുരക്തത്തോടുള്ള ഭക്തിക്കും വണക്കത്തിനുമായി നീക്കിവച്ചിരിക്കുന്ന മാസമാണ്. മിഷനറീസ് ഓഫ് ദ പ്രഷ്യസ് ബ്ലഡ് എന്ന സമൂഹത്തിന്റെ സ്ഥാപകനായ വാഴ്ത്തപ്പെട്ട ഫാ. ഗാസ്പര്‍ ഡി ബുഫാലോയാണ് സഭയില്‍ ഈ ഭക്തി പ്രചരിപ്പിച്ചത്. ജൂണ്‍ നമ്മള്‍ തിരുഹൃദയത്തിനായി നീക്കിവച്ച മാസമായിരുന്നുവല്ലോ. ജൂലൈ മാസത്തില്‍ നമുക്കെങ്ങനെ തിരുരക്തത്തോടുള്ള ഭക്തിയില്‍ കൂടുതലായി വളരാം എന്ന് ആലോചിക്കാം. അതിനായി ചില മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.

ഈശോയുടെ വിലയേറിയ തിരുരക്തമേ എന്നെ സഹായിക്കണമേ, അമലോത്ഭവ മാതാവേ എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ. ഈശോയുടെ ഏറ്റവും വിശുദ്ധമായ തിരുഹൃദയമേ എന്നോട് കരുണ കാണിക്കണമേ എന്ന പ്രാര്‍ത്ഥനയോടെ നമുക്ക് ഈ മാസത്തിലെ എല്ലാ ദിവസവും ആരംഭിക്കാം.

ദിവ്യകാരുണാരാധനയില്‍ പങ്കെടുക്കുക എന്നതാണ് മറ്റൊരു കാര്യം. ഇപ്പോഴത്തെ സാഹചര്യത്തില്‍ നമ്മില്‍ എത്രപേര്‍ക്ക് അത് സാധിക്കും എന്നറിയില്ല. എങ്കിലും കഴിയുന്ന സാഹചര്യങ്ങള്‍ അതിനായി നീക്കിവയ്ക്കുക. ദിവ്യകാരുണ്യം സ്വീകരിക്കുക എന്നതാണ് മറ്റൊരുകാര്യം.

തിരുരക്തം കൊണ്ട് എന്നെ കഴുകണമേയെന്ന് പ്രാര്‍ത്ഥിക്കുന്നതും കരുണയുടെ ജപമാല ചൊല്ലുന്നതും തിരുരക്തത്തോടുള്ള ഭക്തിയില്‍ വളരാന്‍ ഏറെ സഹായകരമാകും.

സന്ധ്യാപ്രാര്‍ത്ഥനകളിലും രാത്രികിടക്കാന്‍ നേരത്തും തിരുരക്തത്തോടുള്ള പ്രാര്‍ത്ഥന ചൊല്ലുക.

ഇതിലൂടെയെല്ലാം തിരുരക്തത്തോടുള്ള ഭക്തിയില്‍ന ാം കൂടുതലായി വളരുകയും തിരുരക്തത്തിന്റെ സംരക്ഷണം നമുക്ക് ലഭിക്കുകയും ചെയ്യും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.