നൈജീരിയായില്‍ ബോക്കോ ഹാരം ആക്രമണ പരമ്പര തുടരുന്നു, സുവിശേഷപ്രഘോഷകന്റെ തലയറുത്ത വീഡിയോ പുറത്ത്

ബോര്‍നോ: ഇസ്ലാമിക് തീവ്രവാദഗ്രൂപ്പായ ബോക്കോ ഹാരം ക്രൈസ്തവര്‍ക്ക് നേരെ നടത്തുന്ന കൊടുംക്രൂരതയുടെ ചിത്രം പുറത്ത്. സുവിശേഷപ്രഘോഷകനായ ലാവാന്‍ അന്‍ഡിമിനിയുടെ ശിരസ് ഛേദിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍പുറത്തുവന്നിരി്ക്കുന്നത്. പത്രപ്രവര്‍ത്തകനായ സാല്‍കിഡയ്ക്ക് ബോക്കോ ഹാരം അയച്ചുകൊടുത്ത വീഡിയോയിലാണ് ഈ ഭീകരദൃശ്യമുള്ളത്.

ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയായുടെ ചെയര്‍മാനും ചര്‍ച്ച്ഓഫ് ദ ബ്രദര്‍ണ്‍ലെ അംഗവുമാണ് ലാവാന്‍. ബോര്‍നോ പ്രദേശത്ത് ഈ മാസം മുതല്‍ ബോക്കോ ഹാരം കൂടുതല്‍ പിടിമുറുക്കിയതിന്റെ അടയാളമാണ് ഇത് കൊല്ലപ്പെടുന്നതിന് മുമ്പുള്ള വീിഡിയോയില്‍ അന്‍ഡിമിനി സഹായം അഭ്യര്‍ത്ഥിക്കുന്ന രംഗങ്ങളും ആരും കരയരുത്. ദൈവഹിതം നടപ്പാകട്ടെ എന്ന് ആശ്വസിപ്പിക്കുന്ന രംഗങ്ങളും ഉണ്ട്.

ലോകത്ത് ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ഏറ്റവും പ്രയാസമേറിയ രാജ്യങ്ങളില്‍ മുമ്പന്തിയിലാണ് നൈജീരിയ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.