ബോക്കോ ഹാരമിന്റെ ക്രൂരത; ചാവേറായി പിഞ്ചു പെണ്‍കുട്ടി, കൊല്ലപ്പെട്ടത് മൂന്നിനും 14 നും ഇടയില്‍ പ്രായമുളള കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 15 പേര്‍

നൈജീരിയ: ബോക്കോ ഹാരമിന്റെ ക്രൂരതയ്ക്ക് ഇത്തവണ ഇരകളായത് പതിനഞ്ച് പേര്‍. ഇതില്‍ അഞ്ചു കുട്ടികളും ഉള്‍പ്പെടുന്നു. മൂന്നിനും 14നും ഇടയില്‍ പ്രായമുള്ള അഞ്ചുകുട്ടികളും ഇരകളായവരില്‍ പെടുന്നു.

ചാവേറായി മാറിയത് കൊച്ചുപെണ്‍കുട്ടിയാണ്. കാമറൂണിലാണ് ഈ കൊടുംക്രൂരത അരങ്ങേറിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈ സംഭവം. മോസോഗോ ടൗണിലെ പാര്‍ക്കിലാണ് ഈ ക്രൂരത നടന്നത്.

സ്‌ഫോടനം നടക്കുന്നതിന് മുമ്പ് ബോക്കോ ഹാരമിലെ ഒരാള്‍ പാര്‍ക്കിലേക്ക് കയറുകയും വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു. കാമറൂണിലെ ഫാര്‍ നോര്‍ത്ത്, നോര്‍ത്ത്-വെസ്റ്റ് , സൗത്ത് വെസ്റ്റ് റീജിയനുകളില്‍ ജനങ്ങള്‍ക്ക് നേരെ അക്രമം വര്‍ദ്ധിച്ചുവരുന്നതില്‍ യൂണിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹെന്‍ റിറ്റ ഫോറെ ആശങ്ക രേഖപ്പെടുത്തി.

കൊച്ചുപെണ്‍കുട്ടി ചാവേറായി എങ്ങനെ മാറിയെന്നതിനെക്കുറിച്ച് ഇനിയും വാസ്തവം പുറത്തുവന്നിട്ടില്ല. ബോക്കോഹാരം നിര്‍ബന്ധിതമായി പെണ്‍കുട്ടിയെ ചാവേറാക്കി മാറ്റിയെന്നാണ് കരുതപ്പെടുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.