‘59,311 അനാഥരുടെയും 59,213 വിധവകളുടെയും ഉത്തരവാദികള്‍ ബോക്കോ ഹാരം’

അബുജ: പതിനായിരക്കണക്കിന് വിധവകളുടെയും അനാഥരുടെയും ഉത്തരവാദികള്‍ ബോക്കോ ഹാരമാണെന്ന് ഗവര്‍ണര്‍ ബാബാഗാനാ യുമാറ. നാഷനല്‍ ഡിഫന്‍സ് കോളജില്‍ പ്രഭാഷണത്തിന് എത്തിയതായിരുന്നു അദ്ദേഹം.

ലോകത്തിലെ ഏറ്റവും വലിയ ഭീകരഗ്രൂപ്പാണ് ഇന്ന് ബോക്കോ ഹാരം. 2002 ല്‍ ആണ് ഇതിന്റെ ഉത്ഭവം. കഴിഞ്ഞ വര്‍ഷങ്ങളിലായി ക്രൈസ്തവരുള്‍പ്പടെ പതിനായിരക്കണക്കിന് ആളുകളെയാണ് ബോക്കോ ഹാരം തട്ടിക്കൊണ്ടുപോയതും കൊലപെടുത്തിയതും. ലക്ഷക്കണക്കിന് ആളുകളുടെ ജീവിതങ്ങളെ ബോക്കോ ഹാരം ദോഷകരമായി ബാധിച്ചിട്ടുണ്ട്.

നിലവിലുള്ള ഗവണ്‍മെന്റിന്റെ ഭരണശേഷിക്കുറവാണ് ബോക്കോഹാരം വ്യാപകമാകാന്‍ കാരണമെന്ന് പൊതുവെ നിരീക്ഷിക്കപ്പെടുന്നു. അന്തര്‍ദ്ദേശീയ തലത്തില്‍ സര്‍ക്കാര്‍ ഇതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുമുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.