ക്രൈസ്തവ വിശ്വാസികളെ നടുക്കിക്കൊണ്ട് ഓശാന ഞായറാഴ്ച ദേവാലയത്തിന് നേരെ ഭീകരാക്രമണം


ഇഡോനേഷ്യ: വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കുന്നതിന്റെ തുടക്കദിനമായ ഇന്ന് ഓശാനഞായറാഴ്ച ക്രൈസ്തവവിശ്വാസികളെ നടുക്കിക്കൊണ്ട് ഇഡോനേഷ്യയിലെ കത്തോലിക്കാ ദേവാലയത്തിന് നേരെ ഭീകരാക്രമണം. ഇഡോനേഷ്യയിലെ മക്കാസാര്‍ നഗരത്തിലെ കത്തോലിക്കാ ദേവാലയത്തിന് നേരെയാണ് ഇന്ന് പ്രാദേശികസമയം രാവിലെ 10 28 ന് ബോംബാക്രമണംം നടന്നത്.

ഒന്നോ രണ്ടോ പേരാണ് സ്‌ഫോടനം നടത്തിയതെന്ന് പോലീസ് സംശയിക്കുന്നു. പത്തുപേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്. മോട്ടോര്‍ ബൈക്കില്‍ എത്തിയ അക്രമി ദേവാലയത്തിന് അകത്തേക്ക് കയറാന്‍ ശ്രമിച്ചുവെങ്കിലും സെക്യൂരിറ്റി തടയുകയായിരുന്നു.

ലോകത്തിലെ ഏററവും കൂടുതല്‍ മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇഡോനേഷ്യയില്‍ തീവ്രവാദികളുടെ പ്രധാന ലക്ഷ്യം ക്രൈസ്തവ ദേവാലയങ്ങളാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.