സ്വർഗ്ഗാരോപണ തിരുനാളിൽ സ്വർഗ്ഗത്തെ കുറിച്ചൊരു ഗ്രന്ഥം

.

പരിശുദ്ധ അമ്മയുടെ സ്വർഗാരോപണ തിരുനാളിന് , സ്വർഗ്ഗീയ യാത്രയ്ക്ക് പ്രചോദനമേകുന്ന വിചിന്തനങ്ങളുമായി ബ്രദർ ബിജു ഓഫ് മേരി ഇമ്മാക്കുലേറ്റ് രചിച്ച ‘നിത്യജീവിതവും നിത്യശിക്ഷയും’ എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നു. മലയാളത്തിലെ ആദ്ധ്യാത്മിക സാഹിത്യ ശാഖയ്ക്ക് സുപരിചിതനായ ബ്രദർ ബിജുവിൻറെ 25 -മത് ഗ്രന്ഥമാണിത്.

സ്വർഗ്ഗത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടവനാണ് മനുഷ്യനെങ്കിലും സ്വർഗത്തെക്കുറിച്ച് ഗൗരവമേറിയ ചിന്തയോ സ്വർഗ്ഗപ്രാപ്തിക്കായുള്ള ഉചിതമായ പരിശ്രമങ്ങളോ അവൻറെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല എന്നുള്ളത് നിർഭാഗ്യകരമാണ്. സ്വർഗത്തെക്കുറിച്ച് സവിശേഷമായ വെളിപാട് ലഭിച്ച ക്രിസ്ത്യാനികൾപോലും പലപ്പോഴും സ്വർഗ്ഗം ലക്ഷ്യം വെച്ചുള്ള ഒരു ജീവിതശൈലി അല്ല രൂപപ്പെടുത്തുന്നത്. ഈ ക്രമരാഹിത്യം അതുകൊണ്ടുതന്നെ അവൻറെ ജീവിതത്തെ ആകമാനം അസ്വസ്ഥമാക്കുന്നു. ക്രിസ്തുവിലും അവിടുന്ന് വെളിപ്പെടുത്തിയ സ്വർഗ്ഗത്തിലും യഥാവിധി വിശ്വസിച്ചാൽ മാത്രമേ മനുഷ്യൻ യഥാർഥ സ്വസ്ഥത കണ്ടെത്തു എന്ന് (യോഹ 14:1,2) അടിവരയിട്ട് സ്ഥാപിക്കുകയാണ് ഗ്രന്ഥകാരൻ ഗ്രന്ഥത്തിൽ.

സ്വർഗ്ഗത്തെ കുറിച്ച് പറയുമ്പോൾ വിട്ടുകളയാൻ പാടില്ലാത്ത നിത്യനരകത്തെക്കുറിച്ചും ഗൗരവപൂർണ്ണമായ പഠനം ഈ ഗ്രന്ഥത്തിലുണ്ട്. നിത്യനരകത്തെ നിഷേധിക്കുകയോ അതിൽ മനുഷ്യാത്മാക്കൾ പോവുകയില്ല എന്ന് ചിന്തിക്കുകയോ ചെയ്യുന്ന വഴിതെറ്റിയ ചിന്താഗതികളെ തള്ളിക്കളഞ്ഞ് ക്രിസ്തുവിൻറെ വെളിപ്പെടുത്തലിൽ യഥാവിധി വിശ്വസിക്കുവാൻ വിശുദ്ധ ഗ്രന്ഥത്തിൻറെയും സഭാപ്രബോധനങ്ങളുടെയും വെളിച്ചത്തിൽ വ്യക്തമായ പഠനങ്ങൾ ഈ ഗ്രന്ഥത്തിൽ നൽകുന്നുണ്ട്.

മാർ ജോസഫ് പാംപ്ലാനി, അഭിവന്ദ്യ സാമുവൽ മാർ ഐറേനിയൂസ്, മാർ ജോസ് പുത്തൻവീട്ടിൽ എന്നീ പിതാക്കൻമാരുടെ ഈ വിഷയസംബന്ധമായ പഠനങ്ങൾ അടങ്ങിയ സന്ദേശങ്ങളും അറിയപ്പെടുന്ന ധ്യാന ഗുരുവായ ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ ഈ വിഷയങ്ങളുടെ പഠനങ്ങളുടെ പ്രസക്തി എടുത്തുപറഞ്ഞു കൊണ്ട് നൽകിയിരിക്കുന്ന ആശംസയും ഫാ. ഡോ. സെബാസ്റ്റ്യൻ ചാലയ്ക്കൽ ഫാ.ഡോ. ജോഷി മൈയ്യാറ്റിൽ തുടങ്ങിയ പണ്ഡിതരുടെയും മറ്റു വൈദികരുടെയും അൽമായ ശുശ്രൂഷകരുടെയുമൊക്കെ ഈ വിഷയസംബന്ധമായ ദർശനങ്ങളും ഈ ഗ്രന്ഥത്തെ ഏറെ സൗന്ദര്യമുള്ളതാക്കിത്തീർക്കുന്നു.

കോപ്പികൾ ആവശ്യമുള്ളവർ ഈ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
0091 811 1860 062
0091 920 7022 153മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.