ക്രിസ്തുവിനെ കണ്ടുമുട്ടുന്നവര്‍ കരുത്തുറ്റവരാകും: ബ്ര. സെബാസ്റ്റ്യന്‍ താന്നിക്കല്‍

 ഭാരതത്തില്‍ സുവിശേഷവല്‍ക്കരണത്തിന് തുടക്കം കുറിച്ച ഫ്രാന്‍സിസ് സേവ്യറുടെ  വാക്കുകളാണ് എനിക്ക് ഓര്‍മ്മയിലേക്ക് വരുന്നത്. വിശുദ്ധന്‍ പറഞ്ഞത് ഇപ്രകാരമാണ്. എനിക്ക് ലഭിച്ച മിശിഹാ അനുഭവം വെറുതെയിരുന്ന് തുരുമ്പിക്കാനുള്ളതല്ല ഓടി നടന്ന് തേയാനുള്ളതാണ്.

നമുക്ക് ലഭിച്ച മിശിഹാനുഭവം വെറുതെയിരുന്ന് തുരുമ്പിക്കാനല്ല ഓടി നടന്ന് തേയാനാണ് എന്നെയും നിങ്ങളെയും പ്രേരിപ്പിക്കേണ്ടത്. ഈശോയുമായുള്ള വ്യക്തിപരമായ കണ്ടുമുട്ടലിനെ നവീകരിക്കാന്‍ ഞാന്‍ നിങ്ങളെ ഓരോരുത്തരെയും ക്ഷണിക്കുന്നു എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ സുവിശേഷത്തിന്റെ ആനന്ദത്തില്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

ക്രിസ്തുവിനെ കണ്ടുമുട്ടുന്നവര്‍ കരുത്തുറ്റവരാകും, കൃപയുള്ളവരാകും.ഈശോയെ കണ്ടുമുട്ടുന്നവര്‍ ലോകത്തെ കീഴ്‌മേല്‍ മറിക്കാന്‍ തക്ക ശക്തിയുള്ളവരാകും. നമ്മുടെ ആശ്വാസമേഖലയ്ക്ക് അപ്പുറത്തേക്ക് സുവിശേഷവുമായികടന്നുചെല്ലാനുള്ള അവസരമാണ് ഇത്. വിശുദ്ധ ഡൊമിനിക്കിന്റെജീവിതം തന്നെ ഉദാഹരണം. പാഷണ്ഡതകളുടെ കാലത്ത് വിശുദ്ധന്റെ പ്രാര്‍ത്ഥനയ്ക്ക് സ്വര്‍ഗ്ഗത്തില്‍ നിന്ന് ലഭിച്ച മറുപടിയായിരുന്നു പരിശുദ്ധ അമ്മ വഴി കിട്ടിയ ജപമാല. സമരിയാക്കാരി സ്ത്രീയുടെ ജീവിതത്തില്‍ കാണുന്നതും ഇതുതന്നെയാണ്. ആശ്വാസത്തിന്റെ മേഖല വിട്ട് സുവിശേഷം എത്തിപ്പെടേണ്ട മേഖലയിലേക്ക് അവള്‍ ഇറങ്ങിത്തിരിക്കുന്നു. ഇതാവണം നമ്മള്‍ ചെയ്യേണ്ടതും.

ആശ്വാസത്തിന്റെ മേഖലകള്‍ ഉപേക്ഷിക്കുക. ഇതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സുവിശേഷവല്ക്കരണത്തിന് വേണ്ടി നാം കുടുംബങ്ങളെ സജ്ജരാക്കണം. രണ്ടാമത്തെ തലം ഇടവകയെ സജ്ജമാക്കണം. രൂപതയില്‍ നാം സാന്നിധ്യമാകണം. തിരുസഭയില്‍ സാക്ഷികളാകണം.ലോകത്തില്‍ സുവിശേഷത്തിന്റെ സന്തോഷമാകണം. സാഹചര്യങ്ങള്‍ പ്രതികൂലമാണെങ്കിലും സാധ്യതകള്‍ നമുക്ക് പ്രതീക്ഷ നല്കണം. ആഴമുള്ള,വിശ്വാസത്തിലും വിശുദ്ധിയിലും ആഴമുളള അല്മായ കൂട്ടായ്മകള്‍ ഇനിയും ഇവിടെ ഉണ്ടാകണം. അല്മായനേതൃത്വം വളരണം. നല്ല അല്മായപരിശീലനവേദികള്‍ ആരംഭിക്കണം. പ്രാര്‍ത്ഥിക്കുകയും സഹിക്കുകയും രാവുംപകലും ത്യാഗം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരുടെ കൂട്ടായ്മകള്‍ ഉണ്ടാകണം.

അല്മായരുടെ നൂറ്റാണ്ടിനെ നാം ആഘോഷമാക്കണം.ഈശോ കര്‍ത്താവാണ് എന്ന് നട്ടെല്ല് നിവര്‍ത്തിപറയാന്‍ നമുക്ക് പരിശുദ്ധാത്മാവിനെ വേണം. നമുക്ക്‌സുവിശേഷമാകാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.