ബ്രസീലിലെ പ്രമുഖ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ തീപിടിത്തം

ബ്രസീല്‍: നാഷനല്‍ ഷ്രെന്‍ ഓഫ് ഔര്‍ ലേഡി ഓഫ് അപ്പാരെസിഡയിലെ കാന്‍ഡില്‍സ് ചാപ്പലില്‍ തീപിടിത്തം. രാവിലെ എട്ടുമണിയോടെയാണ് തീപിടുത്തം ഉണ്ടായത് പെട്ടെന്ന് തന്നെ തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്ക്പറ്റിയിട്ടില്ല.

അപ്പാരെസിഡ ഷ്രൈനില്‍ തീര്‍ത്ഥാടകര്‍ ഏറെ എത്തിച്ചേരുന്ന സ്ഥലമാണ് ചാപ്പല്‍ ഓഫ് ദ കാന്‍ഡില്‍സ്. ദൈവത്തിന് നന്ദി പ്രകാശിപ്പിക്കുന്നതിന്റെ ഭാഗമായി വിശ്വാസികള്‍ വിവിധവലുപ്പത്തിലുള്ള മെഴുകുതിരികള്‍ കത്തിച്ച് ഇവിടെ പ്രാര്‍ത്ഥിക്കാറുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.