ബ്രിസ്‌റ്റോളില്‍ ദേവാലയ നിര്‍മ്മാണത്തിന് അപ്പീലിലൂടെ അനുവാദം ലഭിച്ചു

ബ്രിസ്റ്റോള്‍: ദീര്‍ഘകാലമായുള്ള പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് സെന്റ് തോമസ് സീറോ മലബാര്‍ സമൂഹം. ഇതോടെ സ്വന്തമായി ഒരു ദേവാലയം എന്ന സ്വപ്‌നം പൂര്‍ത്തീകരിക്കപ്പെടുകയാണ്. കൗണ്‍സില്‍ നിഷേധിച്ച പ്ലാനിങ് പെര്‍മിഷന്‍ അപ്പീലിലൂടെ നേടിയെടുക്കുകയായിരുന്നു.

2012 ല്‍ ഫാ. പോള്‍ വെട്ടിക്കാട്ട് ചുമതലയേറ്റ ശേഷമാണ് സ്വന്തമായി ഒരു ദേവാലയം എന്ന ആശയം ഉടലെടുത്തത്. അതിലേക്കായി് രജിസ്‌ട്രേറ്റ് ചാരിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. അഞ്ചു വര്‍ഷം കടന്നുപോയിട്ടും ബ്രിസ്‌റ്റോളില്‍ ദേവാലയമോ അനുബന്ധസൗകര്യങ്ങളോ ലഭിക്കുകയില്ലെന്ന തിരിച്ചറിവിലാണ് സ്വന്തമായി സ്ഥലം വാങ്ങി ദേവാലയം പണിയുക എന്ന ആശയത്തിലെത്തിച്ചേര്‍ന്നത്. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാസ്ഥാപനത്തിന് ശേഷം മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദേവാലയപദ്ധതിയെക്കുറിച്ച് ഏറെ നിര്‍ദ്ദേശങ്ങളും സനേഹപൂര്‍വ്വമായ നിര്‍ദ്ദേശങ്ങളും നല്കിയിരുന്നു.

2018 ഒക്ടോബറില്‍ എട്ടു വീടുകള്‍ നിര്‍മ്മിക്കാന്‍ പാകത്തിലുള്ള ഒരു സ്ഥലം ലേലത്തിലൂടെ ലഭിച്ചു. 2018 ഡിസംബര്‍ രണ്ടിന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തന്റെ രണ്ടാം ബ്രിസ്‌റ്റോള്‍ സന്ദര്‍ശനത്തില്‍ ദേവാലയത്തിന്റെ അടിസ്ഥാന ശിലയുടെ ആശീര്‍വാദം നടത്തി. തുടര്‍ന്ന് വിപുലമായ കമ്മറ്റിയോടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. ലഭ്യമായ സ്ഥലത്തിന്റെ പരമാവധി ഉപയോഗം ഉറപ്പാക്കി വ്യത്യസ്തരീതിയില്‍ പ്ലാന്‍ സമര്‍പ്പിച്ചുവെങ്കിലും കൗണ്‍സില്‍ അതിന് നല്കാനുള്ള അനുവാദം നിഷേധിക്കുകയായിരുന്നു.

ഒടുവില്‍ ടെട്‌ലൗ കിങ് പ്ലാനിങ് വഴി സമര്‍പ്പിച്ച അപ്പീല്‍ വഴിയാണ് ദേവാലയ നിര്‍മ്മാണത്തിന് അനുവാദം ലഭിച്ചിരിക്കുന്നത്. ഇതിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പ്രത്യേകം നന്ദി പറയുന്നതായി ഫാ. പോള്‍ വെട്ടിക്കാട്ട് അറിയിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.