ബ്ര. മാരിയോയുടെ പ്രഭാഷണങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയ; മഞ്ഞാക്കലച്ചനും



 പ്രശസ്ത ധ്യാനപ്രഘോഷകന്‍ ബ്ര. മാരിയോയുടെ പ്രഭാഷണങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കനത്ത വിമര്‍ശനം. പന്തക്കുസ്ത തിരുനാളിന് ഒരുക്കമായി ജനങ്ങളെ പ്രാര്‍ത്ഥനയിലും വിശുദ്ധിയിലും ഒരുക്കിയ സഭയെയും ആത്മീയശുശ്രൂഷകരെയും പരസ്യമായി ബ്ര. മാരിയോ വിമര്‍ശിച്ചതാണ് സോഷ്യല്‍ മീഡിയായിലെ വിമര്‍ശനത്തിന് കാരണമായി മാറിയത്. സ്വയം വലുതായി കാണുവാന്‍  പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ആത്മീയഗുരുക്കന്മാരെ വിലകുറച്ചു കണ്ടു എന്നതാണ് മാരിയോയ്ക്ക് എതിരെയുള്ള ആരോപണങ്ങളിലൊന്ന്. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍, ഫാ.ഡൊമനിക് വാളമ്നാല്‍, ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ തുടങ്ങിയവരെയാണ് ബ്ര. മാരിയോ വിമര്‍ശിച്ചത്.

പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ദൈവശുശ്രൂഷകരെ ബഹുമാനിക്കാത്തവന്‍ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നവനല്ല എന്നും വിലയിരുത്തലുകളുണ്ട്.  

സോഷ്യല്‍ മീഡിയായിലെ വിമര്‍ശനങ്ങളെ പിന്തുണച്ചുകൊണ്ട് ഫാ. ജെയിംസ് മഞ്ഞാക്കലും രംഗത്തുവന്നിട്ടുണ്ട്. മാരിയോയെ സുവിശേഷപ്രഘോഷണ വേദികളില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് ജെയിംസ് മഞ്ഞാക്കലിന്‍റെ അഭിപ്രായം. ബ്ര. മാരിയോയുടെ മാനസാന്തരം പൂര്‍ണ്ണമായിട്ടില്ലെന്നും അദ്ദേഹംപറയുന്നു.

മുസ്ലീം സമുദായത്തില്‍ ജനിച്ചുവളര്‍ന്ന് പിന്നീട് ക്രിസ്തുമതവിശ്വാസിയായ വ്യക്തിയാണ് ബ്ര. മാരിയോ. ശാലോം ടിവിയുള്‍പ്പടെയുള്ള നിരവധി ചാനലുകളിലും ധ്യാനകേന്ദ്രങ്ങളിലും വചനപ്രഘോഷകനുമാണ് ഇദ്ദേഹം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.