ബ്രൂക്ക്‌ലൈന്‍ രൂപതയിലെ ദേവാലയങ്ങള്‍ കുമ്പസാരത്തിനും സ്വകാര്യപ്രാര്‍ത്ഥനയ്ക്കുമായി മെയ് 26 ന് തുറന്നുകൊടുക്കും

ബ്രൂക്ക്‌ലൈന്‍: രൂപതയിലെ ദേവാലയങ്ങള്‍ കുമ്പസാരത്തിനും സ്വകാര്യപ്രാര്‍ത്ഥനയ്ക്കുമായി തുറന്നുകൊടുക്കാന്‍ തീരുമാനമായി. ദിവസം നാലു മണിക്കൂര്‍ വീതം ദേവാലയങ്ങള്‍ തുറന്നുകൊടുക്കാനാണ് ഇപ്പോഴത്തെ തീരുമാനം. എന്നാല്‍ ചില ദേവാലയങ്ങള്‍ അടഞ്ഞുതന്നെ കിടക്കും. തുറന്നു പ്രവര്‍ത്തിക്കാന്‍ തക്ക സാഹചര്യങ്ങള്‍ അവിടെ ഉണ്ടാകാത്തതാണ് കാരണം.

വിശ്വാസികളുടെയും വൈദികരുടെയും സുരക്ഷ പ്രധാനപ്പെട്ട കാര്യമാണെന്ന് പള്ളി തുറന്നുപ്രവര്‍ത്തിക്കുന്നതിന്റെ ചുമതലവഹിക്കുന്ന രൂപതാ കമ്മിറ്റി തലവന്‍ ജോ എസ്‌പോസിറ്റോ അറിയിച്ചു. ഇത് നല്ലൊരു സൂചനയാണ്.ഞങ്ങള്‍ ശരിയായ ദിശയിലാണ് നീങ്ങുന്നത്.

വിശ്വാസികള്‍ക്ക് ഭയം കൂടാതെ വരാനും തിരികെപോകാനുമുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കുന്നുണ്ട്. വിശ്വാസികളുടെ ശാരീരികാരോഗ്യവും ആത്മീയാരോഗ്യവും ഞങ്ങള്‍ക്ക് ഒരുപോലെ പ്രധാനപ്പെട്ടതാണ്. രൂപത വ്യക്തമാക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.